Posted On
date_range Updated On
date_range വായ്പ തിരിച്ചടച്ചില്ല; ബോളിവുഡ് നടന് മൂന്ന് മാസത്തെ തടവ്
ന്യൂഡൽഹി: വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് ബോളിവുഡ് നടന് മൂന്ന് മാസത്തെ തടവ് ശിക്ഷ. ഹാസ്യനടനായ രാജ്പാൽ യാദവിനാണ് കോടതി മൂന്ന് മാസത്തെ ശിക്ഷ വിധിച്ചത്. അഞ്ച് കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്തതിനെ തുടർന്നാണ് നടപടി.
കേസ് പരിഗണിച്ച ജസ്റ്റിസ് രാജീവ് സഹായ് യാദവിനെ കസ്റ്റഡിയിലെടുക്കാനും തിഹാർ ജയിലിൽ പാർപ്പിക്കാനും നിർദേശിച്ചു. ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മുരളി പ്രൊജക്ട് എന്ന കമ്പനി യാദവിെൻറ ശ്രീ നൗറാങ്ക് ഗോദാവരി എൻറർടെയിൻമെൻറ് എന്ന കമ്പനിക്കെതിരെ കേസ് നൽകുകയായിരുന്നു.
2010ൽ ഹിന്ദി ചിത്രമായ അതാ പതാ ലപാത നിർമാണത്തിനായാണ് യാദവ് വായ്പയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.