ദുല്‍ഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ഒടിടിയിലേക്ക്; നവംബർ ആറ് മുതൽ സ്ട്രീമിങ് തുടങ്ങും

ദുല്‍ഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ ചിത്രങ്ങളിലൊന്നായ ഐ ആം ഗെയിം ഒടിടി റിലീസിനൊരുങ്ങുന്നു. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം നവംബർ ആറ് മുതൽ ഡിജിറ്റൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ഐ ആം ഗെയിം സംപ്രേക്ഷണം ചെയ്യുക.

ദുല്‍ഖർ സൽമാൻ, ആന്റണി വർഗീസ്, കയാദു ലോഹർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം 2026 സെപ്തംബർ 3നാണ് ആഗോള റിലീസായെത്തിയത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ-ഇന്ത്യൻ തലത്തിൽ റിലീസ് ചെയ്ത ചിത്രത്തിന് തിയേറ്ററുകളിൽ സമ്മിശ്ര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. തിയേറ്റർ റിലീസിന് ശേഷം ചിത്രത്തിന്റെ ഒടിടി റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ. തിയേറ്ററുകൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനുകളിൽ എത്തുന്ന ചിത്രത്തെ വലിയ വരവേൽപ്പിനാണ് സിനിമാലോകം ഒരുങ്ങുന്നത്.

Tags:    
News Summary - I Am Game OTT Streaming date out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.