സൈക്കോ കില്ലറായി നസ്ലെൻ, മാസ് ലുക്കിൽ സൂര്യ, ആക്ഷൻ സീനിൽ നസ്രിയ!; ത്രില്ലടിപ്പിച്ച് 'സീൻ' ട്രെയിലർ പുറത്ത്

സൂര്യയും നസ്ലെനും നേർക്കുനേർ എത്തുന്ന ദീപാവലി റിലീസ് ചിത്രമായ 'സീൻ' സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. മലയാളക്കരയിൽ തരംഗം സൃഷ്ടിച്ച ആവേശം എന്ന ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ഈ ചിത്രം ഒരു മുഴുനീള ക്രൈം ത്രില്ലറാണെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. തികഞ്ഞ നർമവും നിരവധി ട്വിസ്റ്റുകളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.

ഡി.എസ്.പി ഇമ്പരരാജ് എന്ന കഥാപാത്രമായാണ് സൂര്യ ചിത്രത്തിൽ അഭിനയിക്കുന്നത്. ജോലിയിൽ വീണ്ടും പ്രവേശിക്കാൻ താൽപ്പര്യമില്ലാതെ നിൽക്കുന്ന കഥാപാത്രമാണ് അദ്ദേഹത്തിന്റേത്. എന്നാൽ നഗരത്തെ ഞെട്ടിച്ച ഒരു 'സൈക്കോ കൊലപാതകിയുടെ' കേസ് അന്വേഷണത്തിലേക്ക് അദ്ദേഹത്തെ നിയോഗിക്കുന്നതോടെ കഥ മാറുന്നു. ഈ അന്വേഷണത്തിൽ സൂര്യയ്‌ക്കൊപ്പം നസ്രിയ നസീം അവതരിപ്പിക്കുന്ന മായ എന്ന കഥാപാത്രവുമുണ്ട്. മായയുടെ മാസ്സ് ആക്ഷൻ രംഗങ്ങളും ട്രെയിലറിലെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നാണ്.

ചിത്രത്തിൽ നസ്ലെൻ അവതരിപ്പിക്കുന്ന ഈശ്വരൻ എന്ന വില്ലൻ കഥാപാത്രമാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. യാതൊരു ദയവുമില്ലാത്ത തണുത്ത ശരീരഭാഷയുള്ള കൊടും വില്ലനായാണ് നസ്ലെൻ ചിത്രത്തിലെത്തുന്നത്. സൂര്യയും നസ്ലെനും തമ്മിലുള്ള രംഗങ്ങളും ഇരുവർക്കുമുള്ള ശക്തമായ മുഖാമുഖങ്ങളും ചിത്രത്തെ മികച്ചൊരു തിയറ്റർ അനുഭവമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സൂര്യയുടെ കരിയറിലെ ഈ വർഷത്തെ പ്രധാന ചിത്രങ്ങളിലൊന്നായാണ് 'സീൻ' എത്തുന്നത്. പ്രശസ്ത സംവിധായകൻ ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 6-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. സുഷിൻ ശ്യാമാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. വൻ താരനിരയ അണിനിരക്കുന്ന ഈ സിനിമ ആരാധകരിൽ വലിയ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Full View

Tags:    
News Summary - Thrilling 'Scene' trailer out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.