പത്​മാവതിയിൽ മാറ്റങ്ങൾ വേണമെന്ന്​ രാജസ്ഥാൻ മുഖ്യമന്ത്രിയും

ജയ്​പൂർ: ദീപക പദുക്കോൺ നായികയായെത്തുന്ന പത്​മാവതി സിനിമയിൽ മാറ്റങ്ങൾ വേണമെന്ന്​ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാ​േജ. കേന്ദ്രമന്ത്രി സ്​മൃതി ഇറാനിക്ക്​ അയച്ച കത്തിലാണ്​ വസുന്ധര ഇക്കാര്യം ചൂണ്ടിക്കാട്ടിയത്​. സിനിമക്കെതിരെ പ്രക്ഷോഭം നടത്തുന്നവർ നിർദേശിച്ച മാറ്റങ്ങളോടെ മാത്രമേ പത്​മാവതി റിലീസ്​ ചെയ്യാവു എന്നും വസുന്ധര പറഞ്ഞു.

സിനിമയും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ചർച്ച ചെയ്യാൻ ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നും അവർ നിർദേശിച്ചു. വിദ്വേഷം പരത്തുന്ന കാര്യങ്ങളിൽ ഭേദഗതി വരുത്തണം. സിനിമക്ക്​ സർട്ടിഫിക്കറ്റ്​ നൽകുന്നതിന്​ മുമ്പ്​ സെൻസർ ബോർഡ്​ ഇക്കാര്യങ്ങൾ പരിഗണിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

നേരത്തെ കേന്ദ്രമന്ത്രി നിതിൻ ഗഡ്​കരി സിനിമ പ്രവർത്തകർ ചരിത്രത്തെ തെറ്റായി ചിത്രീകരിക്കരുതെന്ന്​ ആവശ്യപ്പെട്ടിരുന്നു. നിരവധി ബി.ജെ.പി നേതാക്കളും സിനിമക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ വസുന്ധര സമൃതി ഇറാനിക്ക്​ കത്തയച്ചിരിക്കുന്നത്​.

14ാം നൂ​റ്റാ​ണ്ടി​ലെ ര​ജ​പു​ത്ര രാ​ജ്​​ഞി പ​ത്​മാ​വ​തി​യു​ടെ ക​ഥ​യാ​ണ്​ സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. ദീപിക റാണി പത്​മിനിയാകുന്ന ചിത്രത്തിൽ രണ്‍വീര്‍ സിങ്ങ് അലാവുദ്ദീന്‍ ഖില്‍ജിയാകുന്നു. റാണി പത്മിനിയുടെ ഭര്‍ത്താവായി ഷാഹിദ് കപൂറുമുണ്ട്. റാണി പത്മിനിയോട് അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയവും തുടർന്നുണ്ടാകുന്ന സംഘർഷവുമാണ് സിനിമ.  160 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രീകരിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്ചേഴ്സും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

Tags:    
News Summary - Raje to Irani: Don’t release ‘Padmavati’ without changes-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.