Posted On
date_range Updated On
date_range ‘ആക്സിഡൻറൽ പ്രൈംമിനിസ്റ്ററി’െൻറ ട്രെയ്ലറിന് നിരോധനമില്ല
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻേമാഹൻ സിങ്ങിെൻറ ജീവിതം പറയുന്ന ചിത്രമായ ‘ആക്സി ഡൻറൽ പ്രൈംമിനിസ്റ്ററി’െൻറ ട്രെയ്ലർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പ ിച്ച ഹരജി ഡൽഹി ൈഹകോടതി പരിഗണിക്കാതെ തള്ളി. ഹരജിയിൽ ഉന്നയിച്ച വിവാദം താൻ പരിശോധിച്ചിട്ടില്ലെന്നും ജസ്റ്റിസ് വിഭു ബക്രു വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഒാഫിസിെൻറ പ്രതിച്ഛായ മോശമാക്കുംവിധമാണ് സിനിമാ നിർമാതാവ് ട്രെയ്ലർ ചെയ്തിരിക്കുന്നതെന്നും സിനിമോേട്ടാഗ്രാഫ് ആക്ടിലെ ചില വകുപ്പുകൾ ദുരുപയോഗം ചെയ്തതായും ഹരജിയിൽ ആരോപിച്ചിരുന്നു. മൻമോഹൻസിങ്ങായി അനുപം ഖേർ ആണ് ചിത്രത്തിൽ വേഷമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.