Posted On
date_range Updated On
date_range വിവാഹമോചനം: നവാസുദ്ദീൻ സിദ്ദിഖിക്ക് ഭാര്യ ആലിയയുടെ വക്കീൽ നോട്ടീസ്
ന്യൂഡൽഹി: വിവാഹ മോചനവും ജീവനാംശവും ആവശ്യപ്പെട്ട് ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖിക്ക് ഭാര്യ ആലിയ സിദ്ദിഖിയുടെ വക്കീൽ നോട്ടീസ്. കോവിഡ് വ്യാപനം കാരണം സ്പീഡ് പോസ്റ്റ് സൗകര്യം ലഭ്യമല്ലാത്തിനാൽ ഇ- മെയിലായും വാട്സാപ്പ് വഴിയുമാണ് നോട്ടീസ് അയച്ചതെന്ന് ആലിയയുടെ അഭിഭാഷകൻ അഭയ് സഹായ് പറഞ്ഞു. മെയ് ഏഴാം തിയതി അയച്ച നോട്ടീസിനോട് നടൻ ഇതുവരെ പ്രതികരിച്ചില്ല.
45കാരനായ സിദ്ദിഖി കുടുംബത്തോടൊപ്പം ഈദ് ആഘോഷിക്കാനായി ജന്മനാടായ ഉത്തർപ്രദേശിലെ ബുധാനയിലാണ്. മഹാരാഷ്ട്രയിൽ നിന്നും യു.പിയിലേക്ക് പോയ നടനും കുടുംബവും അവിടെ 14 ദിവസത്തെ വീട്ടുനിരീക്ഷണത്തിൽ കഴിയുകയാണ്. 2009ൽ വിവാഹിതരായ ഇരുവർക്കും രണ്ട് കുട്ടികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.