'ലൈംഗിക പീഡനം എന്നതുകൊണ്ട് അവരെന്താണ് ഉദ്ദേശിക്കുന്നത് '
ന്യൂഡൽഹി: തനിക്കെതിരെ തനുശ്രീ ദത്ത ഉന്നയിച്ച ലൈംഗിക പീഡന ആരോപണത്തിൽ പ്രതികരണവുമായി നാനാ പടേക്കർ. ലൈംഗിക പീഡനം എന്നതുകൊണ്ട് അവരെന്താണ് ഉദ്ദേശിക്കുന്നതെന്ന് നാനാ പടേക്കർ ചോദിച്ചു.
തങ്ങൾ ഒരേ സെറ്റിൽ ഒരുമിച്ചുണ്ടായിരുന്നു. തങ്ങൾക്കു മുമ്പിൽ 200ലധികം ആളുകളുമുണ്ടായിരുന്നു. ആരെങ്കിലും എന്തെങ്കിലുമൊക്കെ പറയേട്ടയെന്നും താൻ ഇതു വരെ എങ്ങനെയാണോ ജീവിച്ചത്, അതേപോലെ തുടർന്നും മുന്നോട്ടു പോകുമെന്നും നാനാ പടേക്കർ പറഞ്ഞു.
2009 ൽ പുറത്തിറങ്ങിയ ‘ഹോൺ ഒാകെ പ്ലീസ്’ എന്ന ചിത്രത്തിെൻറ സെറ്റിൽ വെച്ച് നായക നടനായിരുന്ന നാനാ പടേക്കർ തന്നെ ലൈംഗികമായി അപമാനിച്ചുവെന്നായിരുന്നു സൂം ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ തനുശ്രീയുടെ വെളിപ്പെടുത്തൽ.
നാനാ പടേക്കർ സ്ത്രീകളോട് ഒട്ടും മര്യാദയില്ലാതെ പെരുമാറുന്ന വ്യക്തിയാണെന്നും അദ്ദേഹം ഒപ്പമുള്ള നടികളെ മർദിച്ചതും ശാരീരികമായി പീഡിപ്പിച്ചതും സെറ്റിലും പുറത്തും സ്ത്രീകളോട് മോശമായി പെരുമാറുന്നതുമെല്ലാം പരസ്യമാണെങ്കിലും ഇതുവരെ ഒരു പ്രസിദ്ധീകരണത്തിലോ മറ്റോ ഇക്കാര്യങ്ങൾ അച്ചടിച്ചുവന്നിട്ടില്ലെന്നും തനുശ്രി ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.