യാത്രകളോടുള്ള അഭിനിവേശമാണ് എന്‍റെ സിനിമകൾ -ഇംതിയാസ് അലി

മികച്ച ട്രാവൽ സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ഇംതിയാസ് അലി.  യാത്രകളില്ലാതെ അദ്ദേഹത്തിന്‍റെ ചിത്രങ്ങൾ പൂർണമാവില്ല. റോക്സ്റ്റാറിലും, ഹൈവേയിലും പുറത്തിറങ്ങാൻ പോകുന്ന ജബ് ഹരി മെറ്റ് സേജലിലും നമുക്ക്  യാത്രകളെ അനുഭവിക്കാനാവും. 

എന്തുകൊണ്ടാവും യാത്രകളിലൂടെ സിനിമ ചിത്രീകരിക്കുന്നതെന്ന ചോദ്യത്തിന് ഇംതിയാസിന്‍റെ മറുപടി ഇങ്ങനെയിരുന്നു: 

യാത്രകളോടുള്ള എന്‍റെ അഭിനിവേശമാണ് എന്‍റെ ചിത്രങ്ങൾ. പുതിയ സ്ഥലങ്ങളും വ്യക്തികളെയും കാണാനുള്ള അതിയായ മോഹം കൂടിയാണ് ഈ സിനിമകൾ

'ജബ് ഹാരി മെറ്റ് സേജൽ' എന്ന ചിത്രത്തിന്‍റെ പ്രചരണ പരിപാടികൾകെത്തിയപ്പോഴാണ് ഇംതിയാസ് ഇക്കാര്യം പറഞ്ഞത്. ഷാരൂഖ് ഖാനും അനുഷ്കയും വീണ്ടും ഒന്നിക്കുന്ന ഇംത്യാസ് അലി ചിത്രമാണ് 'ജബ് ഹാരി മെറ്റ് സേജൽ'. 

റൊമാന്‍റിക് സ്വഭാവമുള്ള ടൂറിസ്റ്റ് ഗൈഡിന്‍റെ വേഷത്തിലാണ് ഷാരൂഖ് എത്തുന്നത്. റബ് നേ ബനാദി ജോഡി, ജബ് തക്ക് ഹേ ജാന്‍ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം ഷാരുഖും അനുഷ്കയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഷാരൂഖിന്‍റെ റെഡ് ചില്ലീസ് പ്രൊഡക്ഷന്‍സാണ് നിർമാണം. ചിത്രം ആഗസ്റ്റ് 4ന് പുറത്തിറങ്ങും. 

Tags:    
News Summary - My movies reflect my fascination towards travelling: Imtiaz Ali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.