Posted On
date_range Updated On
date_range കങ്കണ റണാവത്തിന്‍റെ മണികര്‍ണ്ണികയുടെ ടീസര്‍
കങ്കണ റണാവത്ത് ചിത്രം മണികര്‍ണ്ണിക, ദി ക്വീന്‍ ഓഫ് ഝാന്‍സിയുടെ ടീസര്‍ പുറത്ത്. രാധാകൃഷ്ണ ജഗര്‍ലമുഡി (കൃഷ്) സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഝാന്‍സി റാണിയായാണ് കങ്കണ എത്തുന്നത്. കങ്കണയെകൂടാതെ ജിഷു സെന്‍ഗുപ്ത, റിച്ചാര്‍ഡ് കീപ്, അതുല്‍ കുല്‍കര്‍ണ്ണി തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ 1857ല്‍ നടന്ന ഇന്ത്യന്‍ രാജ്യവിപ്ലവത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്.
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ തിരക്കഥയൊരുക്കിയ കെ.വി വിജയേന്ദ്ര പ്രസാദിന്‍റെ രചനയില്‍ പുറത്തിറങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് സീ സ്റ്റുഡിയോസ്, കമല്‍ ജെയിന്‍, നിശാന്ത് പിട്ടി എന്നിവര്‍ ചേര്‍ന്നാണ്. തീവ്രമായ യുദ്ധ രംഗങ്ങളിലൂടെയും കഴമ്പുള്ള ചരിത്രത്തിലൂടെയും പ്രേക്ഷകരെ ഞെട്ടിക്കാന്‍ മണികര്‍ണ്ണിക 2019 ജനുവരി 25ന് തിയേറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.