'ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ' ലോസ് ആഞ്ചൽസ് ഫെസ്റ്റിവെൽ ഉദ്ഘാടന ചിത്രം

മുംബൈ: ഇന്ത്യയിൽ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നിഷേധിച്ച 'ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ' ലോസ് ആഞ്ചൽസ് ഫിലിം ഫെസ്റ്റിവെലിൽ ഉദ്ഘാടന ചിത്രമായി തെരഞ്ഞെടുത്തു. ഏപ്രിൽ അഞ്ചു മുതൽ ഒൻപത് വരെ ലോസ് ആഞ്ചലസിൽ വെച്ച് നടക്കുന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവെലിലേക്കാണ് ചിത്രം തെരഞ്ഞടുത്തത്.

ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖയിൽ നാല് സ്ത്രീകളാണ് കേന്ദ്ര കഥാപാത്രങ്ങൾ. ബുർഖ ധരിച്ച പെൺകുട്ടി, യുവതിയായ ബ്യൂട്ടീഷ്യൻ, മൂന്ന് കുട്ടികളുടെ അമ്മ, 55 വയസ്സായ വിധവ എന്നിവരെ  കേന്ദ്രീകരിച്ചാണ് കഥ മുന്നേറുന്നത്. കൊങ്കണ സെൻ, രത്ന പഥക് ഷാ, ആഹന കുമ്റ എന്നിവർ അഭിനയിക്കുന്ന സിനിമ അലംകൃത ശ്രീവാസ്തവയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

സ്ത്രീ കേന്ദ്രീകൃതമായ സിനിമയിൽ ലൈംഗികതയുമായി ബന്ധപ്പെട്ട രംഗങ്ങളും മോശപ്പെട്ട പദങ്ങളും കൂടുതലാണെന്ന് ആരോപിച്ചായിരുന്നു സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നിഷേധിച്ചത്. എന്നാൽ ഇതേ ചിത്രം മുംബൈ ഫിലിം ഫെസ്റ്റിവെലിൽ ജെൻഡർ ഇക്വാലിറ്റി അവാർഡിനും ഗ്ളാസ്ഗോ ഫിലിം ഫെസ്റ്റിവെലിൽ മികച്ച ചിത്രത്തിനുള്ള പ്രേക്ഷകരുടെ അവാർഡിനും അർഹമായിരുന്നു.
 

Tags:    
News Summary - Lipstick under my burkha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.