സുശാന്തിനെ മാനസിക രോഗിയായി ചിത്രീകരിക്കുന്നു; ബോളിവുഡിനെ കടന്നാക്രമിച്ച്​ കങ്കണ

മുംബൈ: നടൻ സുശാന്ത്​ സിങ്​ രജ്​പുത്​ ആത്മഹത്യ ചെയ്​ത സംഭവത്തിൽ ബോളിവുഡിനെ രൂക്ഷമായി വിമർശിച്ച്​ നടി കങ്കണ റണൗത്​ രംഗത്ത്​. സുശാന്ത്​ അഭിനയിച്ച ചില ചിത്രങ്ങളുടെ പ്രതിഫലം താരത്തിന്​ ഇതുവരെ ലഭിച്ചിട്ടില്ലെന്നും മരണശേഷം ചില മാധ്യമങ്ങളെ വിലക്കെടുത്ത്​ താരത്തെ മാനസിക രോഗിയാക്കാനും മയക്കുമരുന്നിന്​ അടിമയാക്കാനും ശ്രമിക്കുകയാണെന്നും കങ്കണ ആരോപിക്കുന്നു. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിലാണ്​ താരം പ്രതികരിച്ചത്​.

സെലിബ്രിറ്റികൾ മാനസികമായി സംഘർഷം അനുഭവിക്കുന്നുണ്ടെങ്കിൽ മാധ്യമങ്ങൾ അനുതാപത്തോടെ പെരുമാറണം. സഞ്ജയ്​ ദത്ത്​ മയക്കുമരുന്നിന്​ അടിമയായിരുന്നു എന്ന്​ പറയു​േമ്പാൾ ക്യൂട്ടായി തോന്നുന്നവർ തന്നെയാണ്​ സുശാന്തിനെ കുറിച്ച്​ ഒാരോന്ന്​ എഴുതിപ്പിടിപ്പിക്കുന്നത്​. അവർക്ക്​ മാപ്പ്​ നൽകാൻ ആവില്ല. പഠിക്കുന്ന സമയത്ത്​ മെഡൽ നേടിയ സുശാന്തിനെ എന്ത്​ അടിസ്ഥാനത്തിലാണ്​ ദുർബല ഹൃദയമുള്ളവനായി ചിലർ ചിത്രീകരിക്കുന്നത്​. 

Full View

സുശാന്തിന്​ ബോളിവുഡിൽ ഗോഡ്​ഫാദർമാരില്ല. സിനിമയിൽ കയറി കുറച്ചുനാൾകൊണ്ട്​ തന്നെ മികച്ച നടനാവുകയും അംഗീകാരങ്ങൾ തേടിയെത്തുകയും ചെയ്​തു. ഇപ്പോഴുള്ള ചിലരെ പോലെ പിൻവാതിലിലൂടെയല്ല അദ്ദേഹം സിനിമയിൽ എത്തിയത്​. താരത്തി​​െൻറ അവസാനത്തെ ചില സമൂഹ മാധ്യമ പോസ്റ്റുകൾ നോക്കൂ. അദ്ദേഹം അഭിനയിച്ച സിനിമകൾ കാണാൻ കേണപേക്ഷിക്കുകയാണ്​. പ്രേക്ഷകർ കൂടി കയ്യൊഴിഞ്ഞാൽ ബോളിവുഡിൽ നിന്നും എന്നെ പുറത്തേക്ക്​ വലിച്ചെറിയുമെന്നുമൊക്കെയാണ്​ താരം പറയുന്നത്​. -കങ്കണ പറയുന്നു. 

സുഷാന്തി​​െൻറ ആദ്യ ചിത്രമായ കൈ പോ ചെക്കും എം.എസ്​ ധോണിക്കും ചിച്ചോരെക്കുമെല്ലാം​ യാതൊരു പുരസ്​കാരങ്ങളും ലഭിച്ചില്ല. എന്നാൽ ഗള്ളി ബോയ്​ പോലുള്ള മോശം സിനിമകൾക്ക്​ അത്​ ലഭിക്കുന്നു. സുശാന്ത്​ അവനെ താഴ്​ത്തിക്കെട്ടിക്കൊണ്ട്​​ മറ്റുള്ളവർ പറയുന്ന  കാര്യങ്ങൾ മുഖവിലക്കെടുത്തതാണ്​ അവന്​ പറ്റിയ ഏറ്റവും വലിയ തെറ്റെന്നും കങ്കണ പറഞ്ഞു​.
 

Tags:    
News Summary - Kangana Ranaut blasts Bollywood after Sushant Singh Rajput's death-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.