Posted On
date_range Updated On
date_range ഹോളിവുഡ് സംവിധായകെൻറ ജംഗ്ലീ; നായകനായി വിദ്യുത് ജംവാൽ
ഹോളിവുഡിലെ പ്രശസ്ത സംവിധായകൻ ചക് റസ്സൽ സംവിധാനം ചെയ്യുന്ന ബോളിവുഡ് സിനിമ ജംഗ്ലീയുടെ ട്രെയിലർ തരംഗമാവുന്നു. വിദ്യുത് ജംവാൽ നായകനാകുന്ന ചിത്രത്തിൽ ഒരു ആനയും കേന്ദ്ര കഥാപാത്രമാണ്. രാജ് എന്ന നായകനും ബോലയെന്ന ആനയും തമ്മിലുള്ള ആത്മബന്ധത്തിെൻറ കഥ പറയുന്ന ചിത്രത്തിെൻറ ഫസ്റ്റ്ലുക് പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു.
ദി മാസ്ക്, സ്കോർപിയൻ കിങ്, ഇറേസർ, കൊളാറ്ററൽ തുടങ്ങി നിരവധി ബ്ലോക്ബസ്റ്റർ ഹോളിവുഡ് ചിത്രങ്ങൾ സംവിധാനം ചെയ്ത ചക് റസ്സലിെൻറ ബോളിവുഡ് എൻട്രി ആക്ഷൻ സ്റ്റാർ വിദ്യുതിെൻറ കൂടെയാണെന്നത് പ്രതീക്ഷയേകുന്നതാണ്.
ചിത്രത്തിൽ അതുല്‍ കുല്‍ക്കര്‍ണി ആന വേട്ടക്കാരനായി എത്തുന്നു. അതി സാഹസികമായ ആനവേട്ടയുടെ ദൃശ്യങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ അഞ്ചിന് ചിത്രം തിയറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.