വർഗീയ വിദ്വേഷം വളർത്തുന്നു: ജാവേദ് അക്തറിനെതിരെ പരാതി

ജയ്പൂർ: വർഗീയത വളർത്തുന്നുവെന്ന് ആരോപിച്ച് കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിനെതിരെ പരാതി. രാജസ്ഥാനിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകനാണ് ജാവേദിന്‍റെ പരമാർശങ്ങൾ വർഗീയത പരത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയത്. ജാവേദ് മനപൂർവ്വം രാജ് പുത് വിഭാഗത്തിനെ അപമാനിക്കാൻ ശ്രമിക്കുകയാണെന്നും പരമാവധി ശിക്ഷയായ അഞ്ച് വർഷം വരെ തടവും പിഴയും നൽകണമെന്നും പരാതിയിൽ പറയുന്നു.

രാജ് പുത് ഭരണകർത്താക്കൾ 200 വർഷം ബ്രിട്ടീഷുകാരെ സേവിച്ചുവെന്നും ഒരിക്കൽ പോലും അവർക്കെതിരെ യുദ്ധം ചെയ്തില്ലെന്നുമായിരുന്നു ജവേദിന്‍റ പരാമർശം.പരാമർശം രജ്പുതിന്‍റെ ചരിത്രത്തെ തന്നെ പരിഹസിക്കുന്നതാണെന്നും അതിന് വിശദീകരണം വേണമെന്നും കാണിച്ച് രാജ്പുത് കർണി സേന രംഗത്തെത്തിയിരുന്നു. അതിനിടെ കർണി സേനയുടെ ഒൗദ്യോഗിക വക്താവ് മഹിപാൽ യാദവ് ശൂർപ്പണഖയുടെ അനുഭവം തന്നെയാവും ദീപികക്കും ഉണ്ടാവുക എന്നും മൂക്ക് ചെത്താനും മടിയില്ലെന്നും ഭീക്ഷണിപ്പെടുത്തിയിരുന്നു.

Tags:    
News Summary - Javed Akhtar Accused Of Inciting Communal Enmity, Complaint Filed- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.