ഫർഹാൻ അക്​തറും ഫേസ്​ബുക്ക്​ അക്കൗണ്ട്​ ഡിലീറ്റ്​ ചെയ്​തു

മുംബൈ: ഫേസ്​ബുക്ക്​ വിവരചോർച്ചയുമായി ബന്ധപ്പെട്ട്​ വിവാദങ്ങൾ നിറയുന്നതിനിടെ ഡിലീറ്റ്​ ഫേസ്​ബുക്ക്​ കാമ്പയിനിലേക്ക്​ കൂടുതൽ സെലിബ്രേറ്റികൾ അണിചേരുന്നു. ബോളിവുഡ്​ താരം ഫർഹാൻ അക്​തറാണ്​ അവസാനമായി ഫേസ്​ബുക്ക്​ അക്കൗണ്ട്​ ഡിലീറ്റ്​ ചെയ്​ത്​ കാമ്പയിനിനൊപ്പം ചേർന്നത്​. നേരത്തെ ഇലൻ മസ്​ക്​, ജിം കാരി തുടങ്ങിയവരും ഫേസ്​ബുക്ക്​ അകൗണ്ട്​ ഡിലീറ്റ്​ ചെയ്​തിരുന്നു.

ത​​െൻറ പേഴ്​സണൽ ഫേസ്​ബുക്ക്​ അക്കൗണ്ട്​ പൂർണമായി ഡിലീറ്റ്​ ചെയ്​തതായി ഫർഹാൻ ട്വിറ്ററിൽ വ്യക്​തമാക്കി. എങ്കി​ലും ഫർഹാൻ അക്​തർ ലൈവ്​ എന്ന പേജ്​ തുടരുമെന്നും താരം ട്വീറ്റ്​ ചെയ്​തു. വാട്​സ്​ ആപ്​ സഹസ്ഥാപകൻ ബ്രയാൻ ആക്​ടനാണ്​ ഫേസ്​ബുക്ക്​ ഡിലീറ്റ്​ ചെയ്യുന്ന കാമ്പയിനിന്​ തുടക്കമിട്ടത്​​. 

കാമ്പയിനിന്​ പിന്നാലെ ടെസ്​ല സ്ഥാപകൻ ഇലൻ മസ്​കാണ്​ ഡിലീറ്റ്​ ഫേസ്​ബുക്കിന് ആദ്യം​ പിന്തുണയറിയിച്ചത്​. ടെസ്​ലയുടെയും റോക്കറ്റ്​ നിർമാണ കമ്പനിയായ ​സ്​പേസ്​ എക്​സി​​െൻറയും ഫേസ്​ബുക്ക്​ അക്കൗണ്ടുകൾ ഡിലീറ്റ്​ ചെയ്യുകയായിരുന്നു മസ്​ക്​. തുടർന്ന്​ കൂടുതൽ പേർ കാമ്പയിനിന്​ പിന്തുണയറിച്ച്​ എത്തി​.

Tags:    
News Summary - Farhan Akhtar Just Deleted His Facebook. Elon Musk Before Him. Jim Carrey Even Earlier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.