ദുൽഖർ വീണ്ടും ബോളിവുഡിൽ; നായിക സോനം കപൂർ

മലയാളികളുടെ യങ്​ സൂപ്പർ സ്​റ്റാർ ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡിലേക്ക്​. ഇത്തവണ ഒരു നോവലി​​​െൻറ ചലചിത്രാവിഷ്​കാരത്തിലാണ്​​​ ദുൽഖർ പ്രധാന വേഷമണിയുന്നത്​. അനൂജ ചൗഹാ​​​െൻറ​ ബെസ്​റ്റ്​ സെല്ലിങ്​ നോവലായ ‘സോയ ഫാക്​ടറാണ് സിനിമയാക്കാൻ പോകുന്നത്​.​ ബോളിവുഡ്​ താര സുന്ദരി സോനം കപൂറാണ്​ നായിക. നേരത്തെ റോനി സ്​ക്രൂവാലയുടെ ‘കർവാനി’ൽ ദുൽഖർ നായകനായി അഭിനയിച്ചിരുന്നു. ചിത്രത്തി​​​െൻറ റിലീസ്​ ഡേറ്റ്​ അടുത്ത്​ തന്നെ പുറത്ത്​ വിടും. 

‘തെരെ ബിൻ ലാദൻ’ എന്ന സൂപർഹിറ്റ്​ ചിത്രമൊരുക്കിയ അഭിഷേക്​ ശർമയാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​. ബോളിവുഡിലെ നിർമാതാക്കളിൽ പ്രശസ്​തരായ ‘ആർതി-പൂജ ഷെട്ടി’ സഹോദരിമാരും​ ഫോക്​സ്​ സ്​റ്റാർ സ്​റ്റുഡിയോയുമാണ്​ സോയ ഫാക്​ടറിന്​ വേണ്ടി പണം മുടക്കുന്നത്​. 

മുംബൈ മിററി​​​െൻറ റിപ്പോർട്ട്​ പ്രകാരം ചിത്രത്തിലെ നായക വേഷത്തിലാണ്​ ദുൽഖർ. കഥയും കഥാപാത്രവും ഡിക്യൂവിന്​ ഇഷ്​ടമായതായും സിനിമയുടെ ഭാഗമാവാൻ ദുൽഖർ താൽപര്യം പ്രകടിപ്പിച്ചതുമായ സൂചനയുണ്ട്​. 

പി.ആർ എക്​സിക്യൂട്ടിവായ സോയ സൊളാങ്കിയുടെ കഥയാണ്​ സോയ ഫാക്​ടറെന്ന അനൂജയുടെ നോവൽ. സോനം കപൂറായിരിക്കും​ സോയയായി വേഷമിടുക. സോയ ഇന്ത്യൻ ക്രി​ക്കറ്റ്​ ടീമി​​​െൻറ ഭാഗ്യതാരമാണെന്ന്​ മാധ്യമങ്ങളും ക്രിക്കറ്റ്​ ടീമും വാഴ്​ത്തുന്നതും ഭാഗ്യ പരീക്ഷണത്തിൽ വിശ്വാസമില്ലാത്ത പുതിയ ടീമി​​​െൻറ നായകനുമായി സോയ പ്രശ്​നത്തിലാവുന്നതുമൊക്കെയാണ്​ സാങ്കൽപിക കഥയായ സോയ ഫാക്​ടറി​​​െൻറ കഥാ തന്തു.​ 

കർവാനാണ്​ ഇൗ വർഷത്തെ ദുൽഖറി​​​െൻറ പ്രതീക്ഷയേറെയുള്ള ചിത്രം. ബോളിവുഡിലെ മുൻ നിര നായകനായ ഇർഫാൻ ഖാനും മിഥില പാൽകറും ചിത്രത്തിൽ മറ്റ്​ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ആകാഷ്​ ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൊച്ചിയും ഒരു പ്രധാന ലൊക്കേഷനായിരുന്നു. നേരത്തെ അനുരാഗ്​ കശ്യപി​​​െൻറ മൻമർസിയാനിൽ ദുൽഖർ നായകനാകുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അഭിഷേക്​ ബച്ചൻ അഭിനയിക്കേണ്ടിയിരുന്ന വേഷമായിരുന്നു ദുൽഖറിലേക്ക്​ എത്തിയത്​. എന്നാൽ പുതിയ റിപ്പോർട്ടുകളനുസരിച്ച്​ അഭി​േഷക്​ ബച്ചൻ തന്നെയായിരിക്കും കശ്യപി​​​െൻറ നായകൻ.
 

Tags:    
News Summary - Dulquer Salmaan to romance Sonam Kapoor in a bollywood movie - movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.