Posted On
date_range Updated On
date_range വിവാഹത്തിന് നാലുനാൾ മാത്രം; രൺവീറും ദീപികയും ഇറ്റലിയിലേക്ക്
മുംബൈ: കല്യാണത്തിന് നാല് ദിവസം മാത്രം ശേഷിക്കെ ബോളിവുഡ് താരങ്ങളായ രൺവീർസിങും ദീപികാ പദുക്കോണും ഇറ്റലിയിലേക്ക് തിരിച്ചു. നവംബർ 14, 15 തീയതികളിലാണ് ഇവരുടെ വിവാഹം. കുടുംബാംഗങ്ങൾക്കൊപ്പം മുംബൈ വിമാനത്താവളത്തിൽ നിന്നാണ് ഇറ്റലിയിലേക്ക് പറന്നത്.
ദക്ഷിണേന്ത്യൻ-സിന്ധി ആചാരങ്ങൾ അനുസരിച്ചായിരിക്കും വിവാഹം നടക്കുക. വടക്കൻ ഇറ്റലിയിലെ ലൊംബാർഡി മേഖലയിലെ ലെയ്ക് കോമോ റിസോർട്ടിൽ വെച്ചാണ് കല്യാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.