ന്യൂഡൽഹി: നവാസുദ്ദീൻ സിദ്ദീഖിയുടെ പുതിയ ചിത്രം 'ബബുമോശായി ബന്ദുകാബ്സിന് 48 ഭാഗങ്ങളിൽ കത്രിക വെക്കണമെന്ന് സെൻസർ ബോർഡ് നിർദേശം. ഇക്കാര്യം ആവശ്യപ്പെട്ട് ഒഴിവാക്കേണ്ട ഭാഗങ്ങളുടെ പട്ടിക സെൻസർബോർഡ് അണിയറക്കാർക്ക് നൽകി. കുഷാന്‍ നന്ദി സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 25ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചുംബനരംഗങ്ങളും അശ്ലീല സംഭാഷണങ്ങളും ഇഴുകിച്ചേർന്ന് അഭിനയിക്കുന്ന രംഗങ്ങളും ഒഴിവാക്കണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്.
നവാസുദ്ദീന്‍ സിദ്ദിഖിയുടെ നായികയായി വെളുത്ത് സുന്ദരിയായ നായികയെ കിട്ടുക ബുദ്ധിമുട്ടാണെന്ന കാസ്റ്റിംഗ് ഡയറക്ടര്‍ സഞ്ജയ് ചൗഹാന്‍റെ പ്രസ്താവനയും നേരത്തെ വിവാദമായിരുന്നു. ഇതിന് നവാസുദ്ദീന്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. ഇരുണ്ടനിറക്കാരനും സുന്ദരനല്ലാത്തതിനാലുമാണ് തനിക്ക് സുന്ദരിയായ ഒരു നായികയെ കിട്ടാത്തതെന്ന് മനസിലാക്കി തന്നതിന് നന്ദിയുണ്ടെന്നും എന്നാൽ താൻ അക്കാര്യം ശ്രദ്ധിക്കുന്നില്ലെന്നായിരുന്നു സിദ്ദീഖിയുടെ ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.