ചെന്നെ: സംഗീത സംവിധായകൻ ഇളയരാജയുടെ പകർപ്പവകാശം സംബന്ധിച്ച നിയമപോരാട്ടങ്ങളെ പരിഹസിക്കുന്ന കറുപ്പ് സിനിമയിലെ ഭാഗങ്ങൾ നീക്കം ചെയ്യുമെന്ന് സിനിമയുടെ നിർമാതാക്കൾ. ആർ. ബാലാജിയാണ് നടൻ സൂര്യ നായകനായി പുറത്തിറങ്ങിയ സിനിമയുടെ സംവിധായകൻ. സിനിമ ആഗോള ബോക്സ് ഓഫീസ് കലക്ഷനിൽ ഇതിനോടകം147 കോടിയോളം നേടി.
സിനിമയിൽ ഫീച്ചർ ചെയ്ത 1985ൽ പുറത്തിറങ്ങിയ അലൈ ഓസി സിനിമയിലെ പൊറദാദ എന്ന ഗാനവുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തത്. ഗാനത്തിനു ശേഷം തന്‍റെ ഗാനങ്ങൾക്ക് ഇളയരാജ പകർപ്പവകാശം ആവശ്യപ്പെടുന്നതിനെ വിമർശിക്കുന്ന തരത്തിൽ സംഭാഷണം ഉൾപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഇളയരാജ ആരാധകർ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർത്തി. തുടർന്ന് ഈ ഭാഗം സിനിമയിൽ നിന്ന് നീക്കം ചെയ്യുമെന്ന് സിനിമാ പ്രവർത്തകർ അറിയിച്ചു. സംഭവത്തിൽ ക്ഷമാപണം നടത്തുകയും ചെയ്തു.
സിനിമയിൽ ഇളയരാജയെ കുറിച്ചുള്ള പരാമർശം യാദൃശ്ചികമായി സംഭവിച്ചതാണെന്നും അദ്ദേഹത്തെ വേദനിപ്പിക്കണം എന്ന ഉദ്ദേശ്യത്തോടെ ചെയ്തതല്ലെന്നുമാണ് സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.