അന്ധവിശ്വാസങ്ങൾക്കെതിരെ ശക്തമായ വിമർശനം! കോമഡി സറ്റയർ ചിത്രം സുധിപുരാണം ഒ.ടി.ടിയിൽ

എസ്.എസ് ജിഷ്ണു ദേവ് തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച ‘സുധിപുരാണം’ എ.ബി.സി ടാക്കീസ് ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തു. എഫ്.ജി.എഫ്.എം ബാനറിൽ ആദ്യമായി പുറത്തിറങ്ങുന്ന സിനിമയാണ് സുധിപുരാണം. കോമഡി സറ്റയർ വിഭാഗത്തിൽ ഉൾപെടുത്താവുന്ന ഈ സിനിമയിൽ അഭിഷേക് ശ്രീകുമാർ നായകനായി എത്തുമ്പോൾ എഫ്.ജി.എഫ്.എം സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്ന നിരവധി അഭിനേതാക്കക്കളും അണിനിരക്കുന്നുണ്ട്.

സൈലൻ തിമതിയോസ്, ഷീല സൈലൻ,അനിൽ വേട്ടമുക്ക്, അനിത അനിൽ, വരദ, രാജൻ ഉമ്മനൂർ, ബിജി ജോയ്, വിനീത് കോട്ടയം, ബാബു ശാന്തിവിള, അഡ്വ ജോയ് തോമസ്, വസന്തകുമാരി, വിബിൽ രാജ്,ശിവാത്മിക, ഗാമി, അക്ഷയ്, സിദ്ദിഖ് കുഴൽമന്നം, ബാബു സ്റ്റീഫൻ, വിൽഫ്രഡ് എന്നിവർക്കൊപ്പം പാരനോർമൽ പ്രൊജക്റ്റ് ,റോട്ടൻ സൊസൈറ്റി എന്നീ സിനിമകളിലൂടെ പ്രസിദ്ധരായ പ്രിൻസ് ജോൺസൺ, രമേശ് ആറ്റുകാൽ, അരുൺ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

സിനിമ സംവിധാനം എന്ന ആഗ്രഹത്തിൽ നടക്കുന്ന സുധീഷ് രവീന്ദ്രൻ എന്ന ചെറുപ്പക്കാരൻ അവന്റെ കഴിവിനേക്കാൾ അന്ധമായ ചില വിശ്വാസങ്ങളിൽ അകപ്പെടുന്നു.എത്രയും വേഗം പ്രസിദ്ധനാകണം എന്ന ആഗ്രഹത്തിൽ ഒരു മന്ത്രവാദിയുടെ സഹായത്തോടു കൂടെ ചാത്തന്റെ പ്രതിമ സ്വന്തമാക്കുന്നതും അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ മാറ്റങ്ങളും ആണ് സിനിമയുടെ ഇതിവൃത്തം. അന്ധവിശ്വാസങ്ങളെ ശക്തമായി വിമർശിക്കുന്ന ഒരു സിനിമയാണിത്.

സിനിമയുടെ സിനിമാറ്റോഗ്രഫി കൈകാര്യം ചെയ്യുന്നത് ദിപിൻ എ.വി യാണ്. ദേവസംഗീത് ആണ് പശ്ചാത്തല സംഗീതം . സിനിമയുടെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് സംവിധായകനായ എസ്.എസ് ജിഷ്ണു ദേവ് ആണ്. പബ്ലിസിറ്റി ഡിസൈൻ പ്രജിൻ ഡിസൈൻസ്,പി ആർ ഓ അജയ് തുണ്ടത്തിൽ.

Tags:    
News Summary - Strong criticism against superstitions! Comedy satire film Sudhipuranam on OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.