ഝാൻസി റാണിയെ മോശമായി ചിത്രീകരിക്കുന്നു; കങ്കണയുടെ സിനിമക്കെതിരെ ബ്രാഹ്മണ സംഘടന

ജയ്പൂർ: പത്മാവതിന് പിന്നാലെ കങ്കണണാ റണാവത്തിൻെറ സിനിമക്കെതിരെയും പ്രതിഷേധം. 'മണികർണിക- ദി ക്യൂൻ ഒാഫ് ഝാൻസി' എന്ന ഷൂട്ടിങ് പുരോഗമിക്കുന്ന സിനിമക്കെതിരെ ബ്രാഹ്മണ സംഘടനയാണ് രംഗത്തെത്തിയത്. 

ഝാൻസി റാണിയെ മോശമായി ചിത്രീകരിക്കുന്നു എന്നാണ് സർവ ബ്രാഹ്മിൺ സഭയുടെ ആരോപണം. ഝാൻസി റാണിയും ബ്രീട്ടീഷുകാരനും തമ്മിൽ പ്രണയിക്കുന്നതായി സിനിമയിൽ ഉണ്ടെന്നാണ് സംഘടനയുടെ വാദം.

റാണി ലക്ഷ്മി ഭായിയെ കുറിച്ചുള്ള ജീവചരിത്രം വളച്ചൊടിക്കുന്ന ചിത്രത്തിൻെറ ഷൂട്ടിങ് തടയണമെന്ന് ബ്രാഹ്മിൺ സഭ പ്രസിഡൻറ് സുരേഷ് മിശ്ര രാജസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. രാജസ്ഥാൻ ഗവർണർ കല്യാൺ സിങ്, രാജസ്ഥാൻ മന്ത്രി ഗുലാബ് ചന്ദ് കത്താരി എന്നിവരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

റാണി ലക്ഷ്മി ഭായ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു ബ്രിട്ടീഷ് ഏജന്റുമായി പ്രേമിക്കുന്ന ഗാനം ചിത്രത്തിലുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഇത് സംബന്ധിച്ച് നിർമ്മാതാവിന് കത്തെഴുതിയെന്നും എന്നാൽ മറുപടി ലഭിച്ചില്ലെന്നും ഇയാൾ വ്യക്തമാക്കി.

Tags:    
News Summary - Brahmin group alleges fact distortion on Kangana Ranaut’s ‘Manikarnika’- movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.