ലണ്ടൻ: ഈ വര്‍ഷത്തെ ബാഫ്‍റ്റ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമ ഉള്‍പ്പെടെ അഞ്ച് പുരസ്കാരങ്ങള്‍ ലാ ലാ ലാന്‍ഡ് നേടി. മികച്ച സിനിമ, സംവിധായകന്‍, നടി, സംഗീതം, ഛായാഗ്രാഹകന്‍ എന്നീ പ്രധാന പുരസ്കാരങ്ങളെല്ലാം ലാ ലാ ലാന്‍ഡ് സ്വന്തമാക്കി. മാഞ്ചസ്റ്റര്‍ ബൈ ദ സീയിലെ അഭിനയത്തിന് കെസി അഫ്ലെക് മികച്ച നടനായി. ലയണിലെ മികച്ച പ്രകടനം നടത്തി ദേവ് പട്ടേൽ സഹനടനുള്ള പുരസ്കാരം നേടി ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി
ഓസ്കര്‍ പുരസ്കാരത്തിനുള്ള നാമനിര്‍ദേശ പട്ടികയില്‍ ഉൾപ്പെട്ട ചിത്രമാണ് ലാ ലാ ലാന്‍ഡ്. ഡാമിയന്‍ ചാസെല്ലെ ആണ് സംവിധായകന്‍, എമ്മ സ്റ്റോണ്‍ നടിയായും തെരഞ്ഞെടുക്കപ്പെട്ടു.ലാ ലാ ലാന്‍ഡിലെ സംഗീതത്തിന് ജസ്റ്റിന്‍ ഹര്‍വിറ്റ്‌സും ഛായാഗ്രാഹകന്‍ ലിനസ് സാന്‍ഡേനും പുരസ്കാരം ഏറ്റുവാങ്ങി. ഫെന്‍സസിലൂടെ വയോല ഡേവിസ് സഹനടിയായി.
മികച്ച തിരക്കഥ– മാഞ്ചസ്റ്റര്‍ ബൈ ദ സീ, മികച്ച അവലംബിത തിരക്ക---ഥ– ലൂക്ക് ഡേവിസ്(ലയൺ). എഡിറ്റിങ് –ഹാക്സോ റിഡ്ജ്, സ്പെഷ്യല്‍ വിഷ്വല്‍ എഫക്ട് –ദ ജംഗിള്‍ ബുക്ക്, ഐ ഡാനിയല്‍ ബ്ലേക്- –മികച്ച ബ്രിട്ടീഷ് ചിത്രം, കുബോ ആന്‍ഡ് ദ ടു സ്ട്രിങ്സ്-- –മികച്ച ആനിമേഷന്‍ ചിത്രം. ഇത്തവണത്തെ ബാഫ്റ്റ ഫെലോഷിപ്പിന് നടനും സംവിധായകനുമായ മെല്‍ ബ്രൂക്സ് അര്‍ഹനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.