ഹിന്ദുവിനെ വിവാഹം കഴിച്ചതിന് ആയിഷ തക്കിയയുടെ ഭർത്താവ് ഫർഹാൻ ആസ്മിക്ക് വധഭീഷണി

ന്യൂഡൽഹി: ബോളിവുഡ് നടിയും മോഡലുമായ ആയിഷ തക്കിയയുടെ ഭർത്താവ് ഫർഹാൻ ആസ്മിക്ക് വധഭീഷണി. ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിച്ച ഫർഹാൻ ലവ് ജിഹാദിന് ശ്രമിക്കുകയാണെന്നതാണ് ഭീഷണിക്ക് കാരണം. ഇതിനെതിരെ ഫർഹാൻ മുംബൈ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫർഹാന് വധഭീഷണി മുഴക്കിക്കൊണ്ട് നിരവധി തവണ ടെലിഫോൺ കോളുകൾ വന്നതായി ഫർഹാൻ പരാതിയിൽ പറയുന്നു.  

സമാജ് വാദി നേതാവായ അബു ആസ്മിയുടെ മകനാണ് ഫർഹാൻ ആസ്മി. രാജസ്ഥാന് പുറത്ത് പ്രവർത്തിക്കുന്ന ഹിന്ദുസേന എന്ന സംഘടനയാണ് ഭീഷണിക്ക് പിന്നിലെന്ന് ഫർഹാൻ ആസ്മി പറഞ്ഞു. 'നിങ്ങളെല്ലാം മൃഗങ്ങളാണ്. ഒരു ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിച്ച് ലവ് ജിഹാദിൽ ഏർപ്പെട്ടിരിക്കുകയാണെന്ന വസ്തുത മറന്നുവോ?' എന്നാണ് ടെലിഫോണിൽ ചോദിച്ചതെന്നും ഫർഹാൻ വ്യക്തമാക്കി.

2009ൽ വിവാഹിതരായ ഫർഹാൻ-ആയിഷ ദമ്പതികൾക്ക് മികാലി എന്നുപേരുള്ള മകനുണ്ട്. എന്തായാലും ഈ ഭിഷണി ഫർഹാന്‍റെ പിതാവിനെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്നാണ് വിലയിരുത്തൽ.

Tags:    
News Summary - Ayesha Takia's Husband Farhan Azmi Gets Death Threats For Marrying 'Hindu Girl'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.