സ്ത്രീകൾക്ക് സന്ദേശം വരുന്ന ആ അക്കൗണ്ടുകൾ വ്യാജം; മുന്നറിയിപ്പുമായി അനുരാഗ് കശ്യപ്

സെലിബ്രിറ്റികൾക്ക് വ്യാജ അക്കൗണ്ടുകൾ എന്നും തലവേദനയാണ്. സംവിധായകിൻ അനുരാഗ് കശ്യപാണ് ഇത്തരത്തിലുള്ള വ്യാജ അ ക്കൗണ്ടിന്‍റെ അവസാനത്തെ ഇര. സംഭവം പുലിവാലാകുമെന്ന് മനസിലാക്കിയ അദ്ദേഹം ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരോട് പറ ഞ്ഞു.

ഫേസ്ബുക്കിൽ എന്‍റെ പേരിൽ പ്രൊഫൈലുകളുണ്ട്. അതെന്‍റേതല്ല. എനിക്ക് ഫെയ്സ്ബുക്കിൽ അക്കൗണ്ടില്ല. ഞാനെന്ന വ്യാജേന നിങ്ങൾക്ക് മേസേജ് അയയ്ക്കുന്ന വ്യക്തിയെ എത്രയും വേഗം ബ്ലോക്ക് ചെയ്യുക.

അത്തരം അക്കൗണ്ടുകളിൽ നിന്ന് സന്ദേശങ്ങൾ അയക്കുകയും വിളിച്ച് സ്ത്രീകളെ ശല്യം ചെയ്യുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ദയവു ചെയ്ത് അത്തരം സന്ദേശങ്ങളോടും ഫോൺവിളികളോടും പ്രതികരിക്കാതിരിക്കുക. അതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യുക. ഇതുസംബന്ധിച്ച് സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട് -കശ്യപ് ട്വിറ്ററിൽ കുറിച്ചു.


Tags:    
News Summary - Anurag Kashyap on his fake accounts-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.