മീ ടൂ ആരോപണം: ബോളിവുഡ്​ സെലിബ്രിറ്റി മാനേജർ ആത്മഹത്യക്ക്​ ശ്രമിച്ചു

മും​ബൈ: മീടൂ ആരോപണങ്ങളിൽ മനം നൊന്ത്​ ബോളിവുഡ്​ സെലിബ്രിറ്റി മാനേജർ അനിർഭൻ ദാസ്​ ബ്ലാ ആത്മഹത്യക്ക്​ ശ്രമിച്ചു. മുംബൈയിലെ വശിയിലുള്ള പാ​ല​ത്തി​ല്‍​നി​ന്നും ചാ​ടാൻ ശ്രമിച്ച അനിർഭനെ പൊലീസ്​ സ്ഥലത്തെത്തിയാണ്​ പിന്തിരിപ്പിച്ചത്​.

മും​ബൈ​യി​ലെ വ​ശി മേഖലയിൽ വ്യാ​ഴാ​ഴ്ച രാ​ത്രി 12.30നായിരുന്നു സം​ഭ​വം. ‘ക്വാൻ എൻറർടൈൻമ​െൻറ്​സി​​െൻറ’ സഹസ്ഥാപകൻ കൂടിയായ അനിർഭനെ ആരോപണങ്ങൾക്ക്​ ശേഷം പദവിയിൽ നിന്നും മാറ്റിയിരുന്നു. ഇതിന്​ ശേഷം​ മാനസികമായി തകർന്ന അനിർഭൻ​ ആത്മഹത്യക്ക്​ ശ്രമിക്കുകയായിരുന്നു.

മീടൂ ആരോപണങ്ങളിൽ മനംനൊന്ത അനിർഭൻ ദുഃഖിതനായാണ്​ കാണപ്പെട്ടത്​. അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ചെന്നപ്പോൾ ആത്മഹത്യ ചെയ്യാനല്ല നടക്കാൻ ഇറങ്ങിയതാണെന്നായിരുന്നു അനിർഭ​​െൻറ പ്രതികരണമെന്നും പൊലീസ് ഉദ്യോഗസ്ഥൻ​ മാധ്യമങ്ങളോട്​ പറഞ്ഞു. അദ്ദേഹത്തിനെതി​െ​ര കേസെടുത്തി​ട്ടില്ലെന്നും കുടുംബത്തോടൊപ്പം പറഞ്ഞയക്കുകയാണ്​ ഉണ്ടായ​െതന്നും പൊലീസ്​ വ്യക്​തമാക്കി.

Tags:    
News Summary - Anirban Das Blah attempts suicide post sexual harassment allegations-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.