പൂണെ: പാകിസ്താനിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്താൻ ബോളിവുഡിലെ നിർമാതാക്കളുടെ സംഘടനയായ ഇന്ത്യൻ മോഷൻ പിക്ചേഴ്സ് അസോസിയേഷൻ (ഐ.എം.പി.പി.എ) തീരുമാനിച്ചു. ഇരു രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിക്കുന്നത് വരെ പാക് നടീ നടൻമാരോ അണിയറ പ്രവർത്തകരോ ഇന്ത്യൻ സിനിമകളിൽ പ്രവർത്തിക്കില്ലെന്ന് ഐ.എം.പി.പി.എ പ്രസിഡന്‍റ് അശോക് പണ്ഡിറ്റ് വ്യക്തമാക്കി. വരാൻ പോകുന്ന ചിത്രങ്ങളിൽ നിന്നാണ് വിലക്ക് ഏർപ്പെടുത്തുന്നതെന്നും പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾക്ക് ഇത് ബാധകമാവില്ലെന്നും അദ്ദേഹം അറിയിച്ചു.
പുറത്തിറങ്ങാനിരിക്കുന്ന കരൺ ജോഹർ ചിത്രം 'യേ ദിൽ ഹേ മുഷ്കിലി'ൽ പാക് നടൻ ഫവാദ് ഖാനും ഷാരൂഖ് ചിത്രമായ 'റഈസി'ൽ പാക് നടി മഹീറ ഖാനും അഭിനയിച്ചിരുന്നു.
പാക് അധീന കശ്മീരിൽ ഇന്ത്യ കഴിഞ്ഞദിവസം മിന്നലാക്രമണം നടത്തി ഭീകരരെ വധിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ വിള്ളൽ വീണതിനെ തുടർന്നാണ് വിലക്കിന് ഐ.എം.പി.പി.എ തീരുമാനിച്ചത്.
ഉറിയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള പാകിസ്താൻ കലാകാരന്മാര്‍ സെപ്റ്റംബര്‍ 25നകം രാജ്യംവിടണമെന്ന ഭീഷണിയുമായി മഹാരാഷ്ട്ര നവനിർമാൺ സേന രംഗത്തുവന്നിരുന്നു. ഇതിനെതുടർന്ന് നടൻ ഫവാദ് ഖാൻ ഇന്ത്യ വിട്ടിരുന്നു. എന്നാൽ, നടീനടന്മാര്‍ ഇന്ത്യ വിട്ടെങ്കിലും അവര്‍ അഭിനയിച്ച സിനിമകളുടെ പ്രദര്‍ശനം തടയുമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് എം.എന്‍.എസ്. യെ ദില്‍ഹെ മുഷ്കില്‍’,റഈസ്’ എന്നീ ചിത്രങ്ങള്‍ക്കാണ് ഭീഷണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.