സുശാന്ത്​ സിങ്ങി​െൻറ മരണം: കേസ്​ സി.ബി.ഐക്ക്​ വിട്ടു

പാട്​ന: ബോളിവുഡ്​ നടന്‍ സുശാന്ത് സിങ് രാജ്​പുത്തി​െൻറ മരണം സി.ബി.ഐക്ക് വിട്ടു. നട​െൻറ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ബിഹാര്‍ സര്‍ക്കാരിന്‍റെ ആവശ്യം അംഗീകരിച്ചതായും ഇതുസംബന്ധിച്ച് ഉത്തരവ് ഉടന്‍ ഇറക്കുമെന്ന​ും കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു.

സുശാന്ത് സിങ്ങിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബർത്തി നൽകിയ ഹരജി പരിഗണിക്കവെയാണ്​ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്​.

സുശാന്തി​െൻറ മരണത്തിൽ തനിക്കെതിരെ ബിഹാ‍ർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്‍റെ അന്വേഷണം പാട്​നയിൽ നിന്നും മുംബൈയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടുള്ള റിയ ചക്രവർത്തിയുടെ ഹരജി സുപ്രീംകോടതി ഇന്ന്​ പരിഗണിക്കും.

സുശാന്തിന്‍റെ അച്ഛൻ നൽകിയ പരാതിയിൽ കഴിഞ്ഞ 28 നാണ് പാട്‍ന പൊലീസ് റിയക്കെതിരെ കേസ് എടുത്തത്. ആത്മഹത്യ പ്രേരണ കുറ്റം ഉൾപ്പടെ ചുമത്തിയായിരുന്നു കേസ്. റിയ ചക്രവർത്തി സുശാന്തി​െൻറ അക്കൗണ്ടിൽ നിന്നും 15ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക്​ മാറ്റിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും പിതാവ്​ കെ.കെ സിങ്​ ആരോപിച്ചിരുന്നു.

സുശാന്തി​െൻറ മരണം അന്വേഷിക്കാൻ മുംബൈയിലെത്തിയ പ്രത്യേക പൊലീസ് സംഘത്തിന്​ വാഹനമുൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകിയില്ലെന്നും എസ്​.പിയെ നിർബന്ധിത ക്വാറൻറീനിലാക്കിയെന്നും ബിഹാർ സർക്കാർ ആരോപിച്ചിരുന്നു. കേസ് സി.ബി.ഐക്ക് വിടണമെന്ന ബിഹാർ സർക്കാരിന്‍റെ ശിപാർശ നടപടി മഹാരാഷ്ട്ര സർക്കാരിന്‍റെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണന്ന വിമർശനവും ഉയർന്നിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.