മുംബൈ:വെള്ളിയാഴ്ച്ച റിലീസ് ചെയ്യാനിരിക്കുന്ന വിവാദ ചിത്രം ഉഡ്താ പഞ്ചാബ് ഒാൺലൈനിലൂടെ ചോർന്നതുമായി ബന്ധപ്പെട്ട് നിർമാതാക്കൾ സൈബർ സെല്ലിന് പരാതി നൽകി. ബാന്ദ്രയിലെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലാണ് ഫാൻറം ഫിലിംസ് പകർപ്പവകാശം ലംഘിക്കപ്പെെട്ടന്നു കാണിച്ച് പരാതി നൽകിയത്. ടൊറൻറ് പോലുള്ള വെബ്സൈറ്റുകളിൽ ഇന്നലെ രാത്രി മുതൽ ചിത്രം ലഭ്യമാെയന്ന് മുംബൈ പൊലീസിന് നൽകിയ പരാതിയിൽ നിർമ്മാതാക്കൾ പറയുന്നു.
അതേസമയം പകർപ്പവകാശ പരാതിയിൻ മേൽ സിനിമകൾ നീക്കം ചെയ്യുന്നതായി വെബ്സൈറ്റുകൾ പിന്നീട് അറിയിച്ചു. ഒാൺലൈനിൽ കണ്ടെത്തിയ ചിത്രത്തിന് രണ്ട് മണിക്കൂർ 20 മിനുറ്റ് ദൈർഘ്യമുണ്ട്. വിവാദ ഹിന്ദി സിനിമ ‘ഉഡ്താ പഞ്ചാബ്’ മയക്കുമരുന്നിനെ മഹത്വവത്കരിക്കുന്നില്ലെന്ന്ചൂണ്ടിക്കാണിച്ച് ബോംബെ ഹൈകോടതി ചിത്രത്തിന് പ്രദർശനാനുമതി നൽകിയിരുന്നു. അനാവശ്യ വിവാദം സിനിമക്ക് പരസ്യമാവുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. പഞ്ചാബ് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാഷ്ട്രീയ താല്‍പര്യം മൂലമാണ് മോദി ഭക്തനായി അറിയപ്പെടുന്ന സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പഹ്ലജ് നിഹ്ലാനി സിനിമയിലെ 94 സീനുകൾ മുറിച് മാറ്റിയത്. അകാലിദള്‍ ബി.ജെ.പി സഖ്യമാണ് പഞ്ചാബ് ഭരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് പണം വാങ്ങിയാണ് അനുരാഗ് കാശ്യപ് സിനിമ നിര്‍മിച്ചതെന്ന് പഹ്ലജ് നിഹലാനി ആരോപിച്ചത് വൻ വിവാദം സൃഷ്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.