കറാച്ചി: സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍ നായകനായ പുതിയ സിനിമ ഫാനിന് പാകിസ്താനിലും ഗംഭീര വരവേല്‍പ്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനകം കളക്ഷന്‍ അഞ്ച് കോടി കവിഞ്ഞിരിക്കുകയാണ്. ലാഹോറിലും കറാച്ചിയിലും അടുത്ത ഒരാഴ്ചത്തേക്ക് എല്ലാ തിയേറ്ററുകളിലും ബുക്കിങ് പൂര്‍ത്തിയായതായി വിതരണക്കാര്‍ അറിയിച്ചു.
ജിയോ ഫിലിംസാണ് പാകിസ്താനില്‍ ചിത്രത്തിന്‍െറ വിതരണം നടത്തുന്നത്. എസ്.ആര്‍.കെ ഇരട്ട വേഷത്തില്‍ മികച്ച അഭിനയവുമായി തിരിച്ചത്തെുന്ന ചിത്രത്തെ ഇന്ത്യയിലെയും പാകിസ്താനിലെയും പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ചിരിക്കുകയാണ്. ഏപ്രില്‍ 15ന് തിയേറ്ററുകളിലത്തെിയ ചിത്രം മനീഷ് ശര്‍മയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.