മമ്മൂക്ക എന്‍റെ മൂത്താപ്പ -ഷഹീൻ സിദ്ദീഖ്

ഷഹീൻ സിദ്ദിഖ്​, മലയാളികളുടെ പ്രിയപ്പെട്ട നടൻ സിദ്ദീഖി​​​െൻറ മകൻ. മെഗാസ്‌റ്റാർ മമ്മൂട്ടിയ ുടെ പത്തേമാരിയിലൂടെ അഭിനയ ലോകത്തെത്തിയ ഷഹീൻ. മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട​ കസബ, ടേക്ക്​ ഒാഫ്​, ഒരു കുട്ടനാടൻ ​ േബ്ലാഗ്​, വിജയ്​ സൂപ്പറും പൗർണമിയും, ദിവാൻജിമൂല ഗ്രാൻറ്​ പ്രിക്​സ്​,മിസ്​റ്റർ ആൻറ്​ മിസ്​ റൗഡി, നീയും ഞാനും തു ടങ്ങി നിരവധി സിനമകളിലായി ശ്രദ്ധിക്കപ്പെട്ട കാരക്​ടർ റോളുകളാണ്​ കുറഞ്ഞ കാലത്തിനുള്ളിൽ ചെയ്​തത്​. നവാഗതനാ യ പീറ്റർ സാജൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ‘ഒരു കടത്ത് നാടൻ കഥ’യിലെ നായകവേഷത്തിലെത്തുകയാണ്​ ഷഹീൻ സിദ്ദീഖ്​. ചിത്രത്തിന്‍റെ വിശേഷങ്ങൾ ഷഹീൻ മാധ്യമം ഒാൺലൈനുമായി പങ്കുവെക്കുന്നു.

ഒരു കടത്ത്‌ നാടൻ കഥ ഹവാല ഏർപ്പാടും കുഴൽപ്പണവുമൊക്കെയായ ഇടപാടുകളുമായി ബന്ധപ്പെട്ടവരുടെ ജീവിതത്തിലൂടെയാണ് ‘കടത്ത് നാടൻ'​ സഞ്ച രിക്കുന്നത്​. എഞ്ചിനീയറിങ് പഠനം കഴിഞ്ഞിട്ടും തൊഴിലൊന്നും ലഭിക്കാത്ത ഷാനുവെന്ന യുവാവി​​​െൻറ ഒരു പകലാണ് സിനിമ.

കേന്ദ്ര കഥാപാത്രമ ായ ഷാനുവി​നെയാണ് ഞാൻ അവതരിപ്പിക്കുന്നത്​. ഷാനുവിന്​ പണം അത്യാവശ്യമായി വരുന്ന ഒരു സന്ദർഭത്തിൽ കുഴൽ പണ സംഘത്തി​​ൽ ചെന്ന്​ പെടുന്നു. പണത്തിന്​ വേണ്ടി കുഴൽപണം കൊച്ചിയിൽ നിന്ന്​ കോഴിക്കോടേക്ക്​ കടത്താൻ ഷാനു തയ്യാറാകുന്നു​. അത്​ വഴിയുണ്ടാകുന്ന ചെന്ന്​ പെടുന്ന കുരുക്കുകളും അതിൽ നിന്ന്​ രക്ഷപെടാനുള്ള ശ്രമവുമാണ് ചിത്രത്തിന്‍റെ​ ​പ്രമേയം.

ഷഹീൻ സിദ്ദിഖിനൊപ്പം വില്ലന്‍ വേഷങ്ങളിലൂടെ വിസ്മയിപ്പിച്ച തെന്നിന്ത്യന്‍ താരം പ്രദീപ് റാവത്ത്, സലിം കുമാർ, സുധീർ കരമന, ബിജു കുട്ടൻ, നോബി, ശശി കലിംഗ, കോട്ടയം പ്രദീപ്, സാജൻ പള്ളുരുത്തി, എഴുപുന്ന ബൈജു, അബു സലിം, പ്രശാന്ത് പുന്നപ്ര, അഭിഷേക്, രാജ്‌കുമാർ, ജയാ ശങ്കർ, ആര്യ അജിത്, പ്രസീദ, സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി, അഞ്ജന അപ്പുക്കുട്ടൻ, രാംദാസ് തിരുവില്വാമല, ഷഫീക് തുടങ്ങീ ഒരു വലിയ താരനിരതന്നെ സിനിമയുടെ ഭാഗമാവുന്നുണ്ട്​. നവാഗതനായ പീറ്റർ സാജനാണ് ഇൗ ത്രില്ലർ സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സംഗീതം അൽഫോൻസ് ജോസഫ്. റിതേഷ് കണ്ണനാണ് സിനിമ നിർമിച്ചിരിക്കുന്നത്​.

പ്രദീപ്​ റാവത്ത്​
ചിത്രത്തിൽ അദ്ദേഹം ഉണ്ടെന്നറിഞ്ഞപ്പോൾ വലിയ എക്സൈറ്റ്മെന്‍റായിരുന്നു. സീനിയറായ ഒരു നടനൊ​പ്പം അഭിനയിക്കുന്നതിന്‍റെ ആശങ്കകൾ ഉണ്ടായിരുന്നു. ഗജിനിയിലൊക്കെ താരമായ ഒരാളാല്ലേ. ഷൂട്ട്​ തുടങ്ങിയ ശേഷമായിരുന്നു അദ്ദേഹത്തി​​​െൻറ ഷെഡ്യൂൾ വരുന്നത്​. സീ​ൻ ഇംഗ്ലീഷിലാണ്​ പറഞ്ഞ്​ കൊടുക്കുക. ചില വാക്കുകളൊക്കെ ഹിന്ദിയിൽ കുറിച്ച്​ വെക്കും. പിന്നീട്​ മലയാളത്തിൽ പറയു​േമ്പാൾ മലയാള വാക്കുകളുടെ ഉച്ചാരണവുമൊക്കെ ചോദിച്ച്​ ശരിയാക്കും. .ആക്ഷൻ പറഞ്ഞാൽ പ്രൊഫഷണൽ ആക്​ടറായി മാറും. വളരെ ഫ്രണ്ട്​ലിയായ ഒരു മനുഷ്യനാണ്​ അദ്ദേഹം.

അനുപം ഖേറി​​​െൻറ ആക്​ടിങ്ങ്​ സ്​കൂളും അഭിനയ ജീവിതവും
വളരെ ​േക്ലാസ്​ഡ്​ ആയ ഒരാളായിരുന്നു. കുറഞ്ഞ സുഹൃത്ത്​ വലയങ്ങളെ ഉണ്ടായിരുന്നു. അന്തർമുഖനും നാണം കുണുങ്ങിയുമായിരുന്നു. സിനിമയോ കാമറയോ സ്​റ്റേജോ ഒന്നും അഭിമുഖീകരിച്ചിട്ടില്ലായിരുന്നു. അതിൽ നിന്നുള്ള മാറ്റത്തിന് ആ സ്​കൂളിങ്​ എന്നെ സഹായിച്ചിട്ടുണ്ട്​. അഭിനയജീവിതം തുടങ്ങിയ ശേഷമാണ്​​ അവിടെ എത്തുന്നത്​. ഒരാളെയും അഭിനയം പഠിപ്പിക്കാൻ പറ്റില്ല. പക്ഷെ ഇത്തരം അനുഭവങ്ങൾ നമ്മുടെ അഭിനയത്തിലുണ്ടാകുന്ന തെറ്റുകളും കുറവുകളുമൊക്കെ തിരുത്താനാവും. ഒരാളുടെ പാഷനാണ്​ അയാളെ ആക്​ടറാക്കി മാറ്റുന്നത്​.

മമ്മൂട്ടിക്കൊപ്പമുള്ള തുടക്കം
മമ്മൂക്ക എന്ന വ്യക്​തി കുടുംബവുമായി അത്രയുമധികം അടുപ്പമുള്ള ഒരാളാണ്​.​ കുട്ടിക്കാലം മുതൽക്കെ പരിചയമുള്ള ഒരാൾ​. മൂത്താപ്പ എന്നാണ്​ ഞാൻ വിളിക്കുന്നത്​. കരിയറിലും വ്യക്തിപരമായും ഉപദേശങ്ങളും പ്രചോദനങ്ങളും നൽകുന്ന വ്യക്തികൂടിയാണ്​. ഇതിനപ്പുറം എ​​​െൻറ ഭാഗ്യമെന്താണെന്ന്​ വെച്ചാൽ വാപ്പയുടെ (സിദ്ദീഖ്​) ആദ്യ സിനിമ മമ്മൂക്കക്കൊപ്പമായിരുന്നു. തമ്പി കണ്ണന്താനം സംവിധാനം ചെയ്​ത 1985 ൽ ഇറങ്ങിയ ‘ആ നേരം അൽപദൂരം’ എന്ന സിനിമയായിരുന്നു അത്​. 30 വർഷങ്ങൾക്കിപ്പുറം 2015 ൽ സലിം അഹമ്മദി​​​െൻറ ‘പത്തേമാരി’എന്ന സിനിമയിൽ ഞാനെ​​​െൻറ മുഖം കാണിക്കു​​േമ്പാൾ അതിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്​ മമ്മൂക്കയായിരുന്നു. എനിക്ക്​ തോന്നുന്നത്​ കാലം എനിക്ക്​ കാത്ത്​ വെച്ച ഭാഗ്യമായിരുന്നു അതെന്നാണ്​. ഒരുപാട് വാത്സല്യവും സ്​നേഹവുമാണ് അദ്ദേഹം എനിക്ക് നൽകുന്നത്.

പത്തേമാരി, കസബ
സിനിമയിൽ എത്തിയപ്പോൾ തന്നെ ക്യാരക്ടർ റോളുകൾ ചെയ്യാനായി എന്നത് വലിയ ഭാഗ്യമാണ്. മലയാള സിനിമയിലെ ഒരു പാട്​ നല്ല സിനിമാ പ്രവർത്തകർക്കൊപ്പം പ്രവർത്തിക്കാനായി. തുടക്കക്കാരാനെന്ന നിലയിലുള്ള പോരായ്മകളൊക്കെ ശരിയാക്കിയത് അവരാണ്. അതോടെയാണ് ആത്മവിശ്വാസം വർധിച്ചത്. അതിന് ശേഷമാണ് സിനിമയെ കാണുന്ന രീതി തന്നെ മാറിയത്. ജൂഡ്​ ആൻറണി സംവിധാനം ചെയ്യുന്ന 2403 ft എന്ന സിനിമയിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

സിദ്ദീഖ്​ പിതാവ് എന്ന നിലയിൽ
സിനിമയെ കുറിച്ച് ഉപ്പ അഭിപ്രായങ്ങളും നിരൂപണങ്ങളും പറയാറുണ്ട്. നി​​​െൻറ പ്രായത്തിലുള്ളവരും അതിനെക്കാൾ ജൂനിയറായവരും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. നീ എന്താണ്​ അതൊന്നും ചെയ്യാത്തതെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. നമ്മൾ കാലത്തിനൊപ്പം സഞ്ചരിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രാ‍യം.

Tags:    
News Summary - Shaheen Siddheeque on New Movie Mammootty-Movie Interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.