ടർഫ് ക്രിക്കറ്റ് ലീഗ് ജേതാക്കളായ ടീം ക്രീസ് ഹണ്ടേഴ്സ്
ബംഗളൂരു: യശ്വന്ത്പുരത്തെ മലയാളി യുവാക്കളുടെ കൂട്ടായ്മയായ വൈ.പി.ആർ ഫ്രൻഡ്സ് ടർഫ് ക്രിക്കറ്റ് ലീഗ് നടത്തി. ടൂർണമെന്റിന്റെ സീസൺ മൂന്നിൽ ടീം ക്രീസ് ഹണ്ടേഴ്സ് ചാമ്പ്യന്മാരായി. ഫൈനലിൽ തല്ലുമാല വാരിയേഴ്സിനെയാണ് പരാജയപ്പെടുത്തിയത്. മല്ലേശ്വരം കൗൺസിലർ ജയ്പാൽ മുഖ്യാതിഥിയായിരുന്നു. ബെസ്റ്റ് ബാറ്റ്സ്മാനായി അമ്മിയെയും ബെസ്റ്റ് ബൗളറായി റപ്പിയെയും എമർജിങ് പ്ലയർ ആയി അഷ്ഫാഖ് ആലിച്ചേരിയെയും തിരഞ്ഞെടുത്തു.
കോഓഡിനേറ്റർ നിയാസിനെ അനുമോദിച്ചു. സമ്മാനദാന ചടങ്ങിൽ എസ്.എൽ. എൻ കൺസ്ട്രക്ഷൻ എംഡി നായക്, ദി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ മാനേജർമാരായ ദസ്തഗിർ ബാഷ, വിജയ ലക്ഷ്മി, സാമൂഹിക പ്രവർത്തകരായ സുബൈർ കായക്കൊടി, താജു തെരുവത്ത്, ഖലീൽ കെ എൽ ഡി, അമീർ ശിവാജി നഗർ, അയാസ് നീലസന്ദ്ര, ഈസ, മഹേഷ്ചന്ദ്ര ഗൗഡ, ഉപ്പി മുണ്ടേക്ക, റഷീദ് ആലിച്ചേരി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.