മംഗളൂരു : യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കഡബ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. കഡബ സ്വദേശി ഉമേഷ് ഗൗഡയാണ്(23) അറസ്റ്റിലായത്. ഈ മാസം 13ന് രാത്രി യുവതി വീടിന്റെ ചായ്പിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. നിലവിളി കേട്ട് ഭർത്താവും കുട്ടികളും ഉണർന്ന് ഉമേഷ് ഗൗഡയെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതി അവരെ ആക്രമിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഇരക്കെതിരെ പ്രതി ജാതീയ പരാമർശങ്ങൾ നടത്തിയതായും പൊലീസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ, പട്ടികജാതി-വർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെയും ഭാരതീയ ന്യായസംഹിതയിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.