ബംഗളൂരു: എം.എസ് പാളയയിൽ യുവ ബിസിനസുകാരനിൽനിന്ന് അജ്ഞാത സംഘം രണ്ടുകോടി രൂപ കൊള്ളയടിച്ചതായി പരാതി. വി. ഹർഷയാണ് കവർച്ചക്കിരയായത്. ഉച്ചകഴിഞ്ഞ് ഹർഷ വാണിജ്യ കെട്ടിടത്തിൽനിന്ന് പണം ക്രിപ്റ്റോ കറൻസിയാക്കി മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.
പൊടുന്നനെ ആറ് പേരടങ്ങുന്ന അക്രമികൾ പരിസരത്തേക്ക് ഇരച്ചുകയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി ഹർഷയെയും മറ്റുള്ളവരെയും മുറിക്കുള്ളിൽ പൂട്ടിയിട്ടശേഷം പണവും നാല് മൊബൈൽ ഫോണുകളും എടുത്ത് ഓടി രക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. കോൾഡ് പ്രസ്ഡ് ഓയിൽ ബിസിനസ് ആരംഭിക്കുന്നതിന് യന്ത്രങ്ങൾ ഇറക്കുമതി ചെയ്യുന്നതിനായി സുഹൃത്തുക്കളിൽനിന്ന് പണം കടം വാങ്ങിയതായി ഇര പരാതിയിൽ അവകാശപ്പെട്ടു. എം.എസ് പാളയയിലെ വാണിജ്യ കെട്ടിടത്തിലെ ഓഫിസിലാണ് ഇടപാട് ക്രമീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ തിരിച്ചറിയാനും പിടികൂടാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.