പ്രതീകാത്മക ചിത്രം

യോ​ഗി​ഷ് ഗൗ​ഡ​ർ വ​ധ​ക്കേ​സ് ;കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ വി​ന​യ് കു​ൽ​ക്ക​ർ​ണി ഉ​ൾ​പ്പെ​ടെ 16 പേ​ർ​ക്ക് ജീ​വ​പ​ര്യ​ന്തം

ബം​ഗ​ളൂ​രു: ബി.​ജെ.​പി.​നേ​താ​വ് യോ​ഗി​ഷ് ഗൗ​ഡ​റി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ. വി​ന​യ് കു​ൽ​ക്ക​ർ​ണി ഉ​ൾ​പ്പെ​ടെ 16 പേ​ർ​ക്ക് പ്ര​ത്യേ​ക കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. ജ​ഡ്ജി സ​ന്തോ​ഷ് ഗ​ജാ​ന​ന ഭ​ട്ടാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്. ഗൗ​ഡ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 17 പ്ര​തി​ക​ളും കു​റ്റ​ക്കാ​രാ​ണെ​ന്ന് ബു​ധ​നാ​ഴ്ച കോ​ട​തി വി​ധി​ച്ചി​രു​ന്നു.

കേ​സി​ൽ കു​റ്റ​ക്കാ​രാ​യ എ​ല്ലാ​വ​ർ​ക്കും ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു​കൊ​ണ്ട് വെ​ള്ളി​യാ​ഴ്ച കോ​ട​തി ശി​ക്ഷ വി​ധി​ച്ചു. ധാ​ർ​വാ​ഡ് ജി​ല്ല​യി​ലെ ഹെ​ബ്ബ​ള്ളി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള ബി.​ജെ.​പി അം​ഗ​മാ​യ യോ​ഗി​ഷ് ഗൗ​ഡ​ർ 2016ലാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​പ്ര​കാ​രം കൊ​ല​പാ​ത​കം, ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് ശി​ക്ഷ.

സെ​ൻ​ട്ര​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ന്‍ (സി.​ബി.​ഐ) അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. ശി​ക്ഷ ഇ​ള​വ് കൂ​ടാ​തെ മ​ര​ണം വ​രെ ജീ​വ​പ​ര്യ​ന്തം ത​ട​വ് ന​ൽ​ക​ണ​മെ​ന്ന് സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​മാ​രാ​യ ശി​വാ​ന​ന്ദ പെ​ർ​ല​യും എ​സ്. ഹേ​മ​ഹാ​ദും വാ​ദി​ച്ചു.

2016 ജൂ​ൺ 15 ന് ​ധാ​ർ​വാ​ഡി​ലെ ജി​മ്മി​ൽ വെ​ച്ചാ​ണ് ബി.​ജെ.​പി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യ യോ​ഗി​ഷ് ഗൗ​ഡ​റെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

തു​ട​ക്ക​ത്തി​ൽ ലോ​ക്ക​ൽ പൊ​ലീ​സാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തെ​ങ്കി​ലും പി​ന്നീ​ട് 2019 ൽ ​കേ​സ് സി.​ബി.​ഐ.​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Yogish Gowda murder case: 16 people including Congress MLA Vinay Kulkarni sentenced to life imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.