ബംഗളൂരു: വിവർത്തന സാഹിത്യത്തിനുള്ള ഈ വർഷത്തെ കേന്ദ്ര സാഹിത്യ അവാർഡ് ജേതാവ്, റൈറ്റേഴ്സ് ഫോറം അംഗമായ കെ. കെ. ഗംഗാധരനെ അനുമോദിക്കുന്ന ചടങ്ങിന് അനുബന്ധമായി ബംഗളൂരു മലയാളി റൈറ്റേഴ്സ് & ആർട്ടിസ്റ്റ്സ് ഫോറം ‘വിവർത്തനത്തിന്റെ വർത്തമാനം’ എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിക്കുന്നു.
മേയ് 19 ഞായറാഴ്ച രാവിലെ 10.30 മുതൽ കാരുണ്യ ബെംഗളൂരു ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ വിവർത്തകനും എഴുത്തുകാരനുമായ ഡോ. മുഞ്ഞിനാട് പത്മകുമാർ മുഖ്യ പ്രഭാഷണം നിർവഹിക്കും. പ്രമുഖ കവി രാജൻ കൈലാസും പ്രോഗ്രാമിന്റെ ഭാഗമാകുമെന്ന് പ്രസിഡന്റ് ടി. എ. കലിസ്റ്റസ് അറിയിച്ചു. വിവരങ്ങൾക്ക്: 9986454999.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.