സാൻജോ സുനിൽ
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ മംഗളൂരുവിനടുത്ത കഡബ സ്വദേശിയായ യുവാവിനെ അയർലൻഡിലെ ഡബ്ലിനിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തി. അയർലൻഡിലെ ഡബ്ലിനിലെ ഫിങ് ലാസിലെ ചാൾസ്‌ടൗൺ പ്രദേശത്ത് താമസിച്ചിരുന്ന കഡബയിലെ കുട്രുപടി ഗ്രാമത്തിലെ വിമലഗിരിയിൽ താമസിക്കുന്ന സുനിലിന്റെ മകൻ സാൻജോ സുനിലാണ് (31) മരിച്ചത്.
ഐറിഷ് പൊലീസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. ആത്മഹത്യയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഒരു വർഷം മുമ്പാണ് സാൻജോ സുനിൽ വിവാഹിതനായത്. ഭാര്യ ലിഷ്മ ഫിലിപ്പ് അയർലൻഡിൽ നഴ്‌സായി ജോലി ചെയ്യുന്നു. മുമ്പ് ഇസ്രായേലിൽ ജോലിചെയ്തിരുന്ന സാൻജോ ഒരു മാസം മുമ്പാണ് പുതിയ ജോലിക്കായി അയർലൻഡിലേക്ക് താമസം മാറിയത്. ഭർത്താവിന്റെ മരണവാർത്ത കേട്ട ലിഷ്മ കുഴഞ്ഞുവീണുവെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ബന്ധുക്കൾ പറഞ്ഞു. ഐറിഷ് പൊലീസ് നിലവിൽ നിയമനടപടി നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.