സു​ശ്ര​വ്യ ര​ക്ഷി​താ​ക്ക​ൾ​ക്കും പ​രി​ശീ​ല​ക​ർ​ക്കു​മൊ​പ്പം

നാല് മണിക്കൂർ തുടർച്ചയായി സ്കേറ്റിങ് നൃത്തം ചെയ്ത് ലോക റെക്കോഡിൽ

മംഗളൂരു: സെന്റ് ആഗ്നസ് കോളജ് രണ്ടാം വർഷ ബി.എസ്‌സി വിദ്യാർഥിനി സുശ്രവ്യ നാല് മണിക്കൂർ തുടർച്ചയായി സ്കേറ്റിങ് നൃത്തം ചെയ്ത് ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ ഇടം നേടി. രാവിലെ എട്ടു മുതൽ ഉച്ച 12 വരെയായിരുന്നു നൃത്തം. ചിലിമ്പിയിലെ ഉദയ് കുമാറിന്റെയും ശശിരേഖ എസ്സിന്റെയും മകളായ സുശ്രവ്യ 14 വർഷമായി സുമൻ ശ്രീകാന്തയുടെ മാർഗനിർദേശപ്രകാരം സ്കേറ്റിങ് പരിശീലിക്കുന്നു. സ്കേറ്റിങ്ങിനൊപ്പം ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിലും പരിശീലനം നേടിയിട്ടുണ്ട്. പ്രതിമ ശ്രീധറിന്റെ കീഴിൽ ജൂനിയർ പരീക്ഷയും സുരേഷ് അത്താവരയുടെ കീഴിൽ സീനിയർ പരീക്ഷയും പൂർത്തിയാക്കി.

Tags:    
News Summary - World record for skating and dancing for four hours straight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.