വേൾഡ് മലയാളി ഫെഡറേഷൻ സാഹിത്യ സദസും കേരള-കർണാടക പിറവി ആഘോഷവും നവംബർ 13ന്

വേൾഡ് മലയാളി ഫെഡറേഷൻ ബാംഗ്ളൂർ ചാപ്റ്ററിന്‍റെ പ്രതിമാസ സാഹിത്യസദസ് ഉദ്ഘാടനവും കേരള-കർണാടക പിറവി ആഘോഷവും നവംബർ 13ന് ഇന്ദിര നഗർ റോട്ടറി ഹാളിൽ പത്ത് മണി മുതൽ രണ്ട് മണി വരെ നടക്കും. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവും ബംഗളൂരുവിലെ സാഹിത്യകാരനുമായ സുധാകരൻ രാമന്തളി ഉദ്ഘാടനം നിർവഹിക്കും.

വേൾഡ് മലയാളി ഫെഡറേഷൻ പ്രസിഡന്‍റ് ജ്യോതിസ് മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്‍റ് റെജിൻ ചാലപ്പുറം, വൈസ് പ്രസിഡന്‍റ് ഷിബു മാത്യു, ഏഷ്യാ റീജിയൻ കോ-ഓർഡിനേറ്റർ ലിൻസൻ ജോസഫ്, ഏഷ്യ റീജിയൻ ട്രഷറർ ഡിന്‍റോ ജേക്കബ്, ജനറൽ സെക്രട്ടറി റോയ് ജോയ്, വിമൻസ് ഫോറം, ആർട്ട് ആൻഡ് കൾചറൽ ഫോറം ബംഗളൂരു കോർഡിനേറ്റർ രമ പ്രസന്ന പിഷാരടി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

തുടർന്നുള്ള സാഹിത്യസദസ്സിൽ കലയും സാഹിത്യവും എന്തിന് എന്ന വിഷയത്തിൽ അനിൽ രോഹിത്, ബ്രിജി കെ.ടി എന്നിവർ പങ്കെടുക്കും. കേരള കർണാടകപ്പിറവിയുടെ അനുബന്ധപ്രഭാഷണം ബിനോ ശിവാസ് നിർവഹിക്കും. ലക്ഷ്മി രോഹിത്, രുഗ്മിണി സുധാകരൻ, മോഹൻ ദാസ് എന്നിവർ കവിതകളും ഗാനങ്ങളും അവതരിപ്പിക്കും.

തുടർന്നുള്ള കവിയരങ്ങിൽ ബംഗളൂരുവിലെ കവികളായ ശ്രീകല പി. വിജയൻ, അനിൽ മിത്രാനന്ദപുരം, സിന്ധു ഗാഥ, അർച്ചന സുനിൽ, അന്നു ജോർജ്, ബ്രിജി കെ.ടി, രമാ പിഷാരടി എന്നിവർ പങ്കെടുക്കും. ബംഗളൂരു യൂണിറ്റിന്‍റെ ട്രഷറർ ഫ്രാൻസ് മുണ്ടാടൻ നന്ദി പ്രകാശനം നിർവഹിക്കും. വിശദവിവരങ്ങൾക്ക്: 9611101411,7406132723, 7411697840



Tags:    
News Summary - World Malayali Federation Sahitya Sadassu and Kerala-Karnataka birthday celebration on November 13

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.