ബംഗളൂരു: വേൾഡ് മലയാളി ഫെഡറേഷന്റെ പരിസ്ഥിതിമാസാചരണ ഭാഗമായി ഹരിതഭൂമി പരിപാടി ജൂൺ 14, 2025ന് മോണ്ട്ഫോർട്ട് സ്പിരിച്ച്വാലിറ്റി സെന്റർ ഹാളിൽ നടന്നു. വേൾഡ് മലയാളി ഫെഡറേഷൻ സെക്രട്ടറി റോയ് ജോയ് കാര്യാവതരണം നിർവഹിച്ചു, പ്രശസ്ത എഴുത്തുകാരൻ കെ.പി. രാമനുണ്ണിയും ബംഗളൂരുവിലെ എഴുത്തുകാരനും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ സുധാകരൻ രാമന്തളിയും വിശിഷ്ടാതിഥികളായിരുന്നു.
എഴുത്തുകാരിയായ രമാ പിഷാരടിയുടെ സുർബഹാർ എന്ന കവിതസമാഹാരം കെ.പി. രാമനുണ്ണി ത്രയംബക ഡാൻസ് അക്കാദമി ഡയറക്ടർ ഹേമമാലിനി പ്രമോദിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. സുധാകരൻ രാമന്തളി കഥയുടെ രാഷ്ട്രീയപരമായ അന്തർധാരയെ കുറിച്ച് ആമുഖഭാഷണത്തിൽ സംസാരിച്ചു. സൗദ റഹ്മാൻ കവിത ആലപിച്ചു.
കെ.പി. രാമനുണ്ണിയുടെ എനക്ക് ഗ്രേറ്റേചയെ കാണണേയ് എന്ന കഥയുടെ ആസ്വാദനം അനിൽ രോഹിത്, ഡോ. സുധ എന്നിവർ നിർവഹിച്ചു. കെ.പി. രാമനുണ്ണി മറുമൊഴിയിൽ പറഞ്ഞു. തുടർന്ന് നടന്ന ബഹുബാഷാ കവിയരങ്ങിൽ എഴുത്തുകാരായ ഡോ. അജിത കൃഷ്ണപ്രസാദ്, അനിൽ മിത്രാനന്ദപുരം, ബ്രിജി കെ.ടി, ഡോ. പ്രിയ വിനോദ്, സിന കെ.എസ്, വിന്നി ഗംഗാധരൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.