ബംഗളൂരു: ചാമരാജനഗർ ജില്ലയിൽ ബന്ദിപ്പൂർ കടുവാസംരക്ഷണ കേന്ദ്രത്തിലെ ഓംകാർ വനമേഖലയുടെ ഭാഗമായ ദേശിപുര കോളനിയിൽ വ്യാഴാഴ്ച കടുവയുടെ ആക്രമണത്തിൽ ഇടയ സ്ത്രീ കൊല്ലപ്പെട്ടു. ഗുണ്ടൽപേട്ട് താലൂക്കിലെ ദേശിപുര കോളനിയിൽ താമസിക്കുന്ന ഹാദിയ പുട്ടമ്മയാണ് (36) മരിച്ചത്.
പുട്ടമ്മ ആടുകളെ മേയ്ക്കുന്നതിനിടെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. പുട്ടമ്മയുടെ കഴുത്തിലും നെഞ്ചിലുമാണ് കടുവ ആക്രമിച്ചത്. യുവതി അപ്രത്യക്ഷയായത് ശ്രദ്ധയിൽപെട്ട ഗ്രാമവാസികൾ നടത്തിയ തിരച്ചിലിൽ ശരീര അവശിഷ്ടങ്ങൾ അൽപമകലെ കണ്ടെത്തി. ഓംകാർ സോണിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.