ജ്യോതി

വനിത പൊലീസ് തൂങ്ങിമരിച്ച നിലയിൽ

മംഗളൂരു: ഉഡുപ്പി ജില്ലയിലെ കൗപ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ബഗൽകോട്ട് സ്വദേശി കെ.ജ്യോതി(28) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വെള്ളിയാഴ്ച രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ശനിയാഴ്ച രാവിലെ

പൊലീസ് ക്വാർട്ടേഴ്സിൽ എത്തിയ യുവതി തൂങ്ങി മരിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കെ.എസ്.ആർ.ടി.സി ജീവനക്കാരനായ ഭർത്താവ് ജോലിക്ക് പോയ ശേഷമാണ് കോൺസ്റ്റബിൾ താമസസ്ഥലത്ത് എത്തിയത്. എ.എസ്.പി സിദ്ധലിംഗപ്പ, ഡി.വൈ.എഫ്.പി കെ.അരവിന്ദ എന്നിവർ സന്ദർശിച്ചു.

Tags:    
News Summary - woman was found dead inside the police house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.