ബംഗളൂരു: സംസ്ഥാനത്തെ ആദ്യ വൈൽഡ് ലൈഫ് ഫോറൻസിക് സയൻസസ് ലബോറട്ടറി ബംഗളൂരുവിൽ തുറക്കുന്നു. അടുത്ത മാർച്ചോടെ ലാബ് പ്രവർത്തിച്ചുതുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനസർക്കാർ 2.7 കോടി രൂപ അനുവദിച്ചു. പത്തുവർഷമായി വൈൽഡ് ലൈഫ് ഫോറൻസിക് ലാബിനെ പറ്റിയുള്ള ചർച്ച സജീവമാണ്.
എന്നാൽ, ഇപ്പോഴാണ് സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചത്. വനമേഖലയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും മറ്റും ഈ ലാബ് സുപ്രധാന പങ്കുവഹിക്കും. ആനക്കൊമ്പ് വേട്ട, വന്യമൃഗ വേട്ട തുടങ്ങിയ സംഭവങ്ങളിൽ തെളിവ് ശേഖരിക്കുന്നതിലടക്കം സുപ്രധാനമാണ് ഇത്തരം ലാബുകൾ.
വന്യമൃഗങ്ങളുടെ മരണത്തിന്റെ സമയം, ജനിതക കാര്യങ്ങൾ തുടങ്ങിയവയും ലാബിലെ പരിശോധനയിലൂടെ കണ്ടെത്താൻ കഴിയും. ഇത് കേസുകളുടെ അന്വേഷണത്തിന് ഏറെ മുതൽക്കൂട്ടാകും. നിലവിൽ ശക്തമായ തെളിവുകളുടെ അഭാവത്തിൽ പ്രധാന കേസുകളിൽപോലും കൃത്യമായ അന്വേഷണം നടത്താൻ കഴിയാത്ത സ്ഥിതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.