പ്രതീകാത്മക ചിത്രം

കുടകിൽ കാട്ടാന ആക്രമണം; ഒരാൾ മരിച്ചു

മംഗളൂരു: കുടക് വീരാജ്പേട്ട് താലൂക്കിൽ പാലിബെട്ടക്കടുത്ത എമ്മെഗുണ്ടി പ്ലാന്റേഷനിൽ കാട്ടാനയുടെ കുത്തേറ്റ് തൊഴിലാളി മരിച്ചു.

ഹാസനടുത്ത് രാമനാഥപുര സ്വദേശി കെ. ഹനുമന്തയാണ് (57) മരിച്ചത്. ആനയുടെ ആക്രമണത്തിൽ നെഞ്ചിലും വയറിലും ഗുരുതര പരിക്കേറ്റു. 30 വർഷമായി സ്വകാര്യ കാപ്പിത്തോട്ടത്തിൽ ജോലി ചെയ്തുവരുകയായിരുന്നു. വാടകവീട്ടിലാണ് താമസിച്ചിരുന്നത്. കാട്ടാനകളിറങ്ങിയെന്ന് മറ്റു തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകുന്നതിനിടെയാണ് സംഭവം. സഹപ്രവർത്തകർ ഓടിരക്ഷപ്പെട്ടു.

Tags:    
News Summary - Wild elephant attack in Kodagu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.