elephant
Posted On
date_range Updated On
date_range കാട്ടാന ആക്രമണം; സ്കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്
മംഗളൂരു: ഞായറാഴ്ച പുലർച്ചെ സുള്ള്യക്കടുത്ത ദേവരക്കൊല്ലി പത്താം മൈലിന് സമീപം സ്കൂട്ടർ യാത്രക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു.
പ്രദേശവാസിയും തോട്ടം കാവൽക്കാരനുമായ കെ. മുത്തയ്യയാണ് രക്ഷപ്പെട്ടത്. രാത്രിയിലെ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങവെ കാട്ടാന ഓടിയടുക്കുകയായിരുന്നു. ഉടൻ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഓട്ടത്തിനിടയിൽ വീണ് പരിക്കേറ്റ് മുത്തയ്യ മടിക്കേരി ഗവ. ആശുപത്രിയിൽ ചികിത്സ തേടി. സ്കൂട്ടർ കാട്ടാന കേടുവരുത്തിയ നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.