കാട്ടാന തകർത്ത ബൈക്ക്
Posted On
date_range Updated On
date_range കാട്ടാന ആക്രമണം: ബൈക്ക് യാത്രക്കാരനും മക്കളും രക്ഷപ്പെട്ടു
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ ബെൽത്തങ്ങാടിക്കടുത്ത ശിബാജെയിൽ ബൈക്ക് യാത്രക്കാരനും മക്കളും കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. ബൈക്ക് ആന തകർത്തു.
കല്ലാജെ ശിശിലയിലെ വസന്ത ഗൗഡ രാവിലെ എട്ടരയോടെ മക്കൾ ലവ്യയേയും അദ്വിതയേയും ശിബാജെ പെർള സ്കൂളിൽ വിടാൻ പോകുമ്പോഴാണ് ആനയെക്കണ്ടത്.
റോഡിന്റെ വളവിലെത്തിയപ്പോൾ ആന പൊടുന്നനെ റോഡിലേക്കിറങ്ങി. പെട്ടെന്ന് ബ്രേക്കിട്ട് നിർത്തിയ ബൈക്കിൽനിന്ന് മൂവരും ഓടി രക്ഷപ്പെടുകയായിരുന്നു. ഇവർക്ക് നേരിയ പരിക്കുകളുണ്ട്. റോഡിൽ വീണുകിടന്ന ബൈക്ക് ആന തകർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.