പ്രതീകാത്മക ചിത്രം
ബംഗളൂരു: ബംഗളൂരുവിലെ 271 റോഡുകളില്‍ വൈറ്റ് ടോപ്പിങ് ഉടന്‍ ആരംഭിക്കും. സ്പെഷൽ പർപസ് വെഹിക്കിൾ (എസ്.പി.വി) ബംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ബി-സ്മൈൽ) എന്നിവയെക്കൂടാതെ ഒമ്പത് എക്സിക്യൂട്ടിവ് എൻജിനീയർമാരെയും 15 അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർമാരെയും ഇതിനായി നിയമിച്ചു.
ബി-സ്മൈൽ ടെക്നിക്കല്‍ ഡയറക്ടര്‍ ബി.എസ്. പ്രഹ്ലാദ് പുതുതായി രൂപം കൊണ്ട അഞ്ച് കോര്‍പറേഷനുകളിലേക്കും പ്രോജക്ട് എൻജിനീയര്‍മാരെ നിയമിച്ചു. 271 റോഡുകളിലായി 487.22 കിലോ മീറ്റര്‍ ദൂരം ടോപ്പിങ് ഉടന്‍ ആരംഭിക്കും. വൈറ്റ് ടോപ്പിങ് നടത്തുന്ന പ്രദേശത്തെ വര്‍ക്കുകള്‍ പരിശോധിക്കാനും സർവേ നടത്താനും എൻജിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്കി.150 കിലോമീറ്റര്‍ വൈറ്റ് ടോപ്പിങ് ജോലികള്‍ സ്പെഷൽ പർപ്പസ് വെഹിക്കിൾ ഏറ്റെടുത്തു. പ്രവൃത്തികള്‍ക്കായി 1700 കോടി ചെലവ് പ്രതീക്ഷിക്കുന്നു. ഇതില്‍ ഗതാഗത തടസ്സത്തിന് പേരുകേട്ട ജെ.സി റോഡിലെ ഭാഗവും ഉള്‍പ്പെടും.
തിരഞ്ഞെടുത്ത ഭാഗങ്ങളില്‍ റോഡ് ഇന്‍വെന്ററി, പാവ്മെന്റ് കണ്ടീഷന്‍ ഇന്‍ഡെക്സ് (പി.സി.ഐ), റോഡിന്റെ മുന്‍കാല അറ്റകുറ്റ പ്പണിയുടെ കണക്കുകള്‍ എന്നിവ തയാറാക്കാന്‍ പ്രഹ്ലാദ് പ്രോജക്ട് എൻജിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്കി.
പുതുതായി നിര്‍മിച്ച റോഡുകളിലല്ല വൈറ്റ് ടോപ്പിങ് നടത്തുക. രണ്ട് റൗണ്ട് ടാറിങ് നടത്തിയ റോഡുകളില്‍ മാത്രമേ വൈറ്റ് ടോപ്പിങ് നടത്തുകയുള്ളൂ. വരാനിരിക്കുന്ന പദ്ധതികളില്‍ നോര്‍ത്ത് കോര്‍പറേഷനില്‍ 96 റോഡുകളിലും (135.93 കിലോമീറ്റര്‍), സൗത്ത് കോര്‍പറേഷനില്‍ 45 റോഡുകള്‍(97.5 കിലോമീറ്റര്‍), ഈസ്റ്റ് കോര്‍പറേഷനില്‍ 44 റോഡുകള്‍ (89.04 കിലോമീറ്റര്‍), വെസ്റ്റ് കോര്‍പറേഷനില്‍ 40 റോഡുകള്‍ (83.65 കിലോമീറ്റര്‍), സെന്‍ട്രല്‍ കോര്‍പറേഷനില്‍ 46 റോഡുകള്‍ (81.1 കിലോമീറ്റര്‍) എന്നിവ ഉള്‍പ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.