മുസ്ലിം ലീഗ് നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങൾക്ക് കരുത്തേകി എ.ഐ.കെ.എം.സി.സി ബംഗളൂരുവിന്റെ സഹായം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർക്ക് കൈമാറുന്നു
ബംഗളൂരു: ഒരു രാത്രികൊണ്ട് എല്ലാം നഷ്ടപ്പെട്ട വയനാട് ജനതക്കു വേണ്ടി മുസ്ലിം ലീഗ് നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങൾക്ക് കരുത്തേകി എ.ഐ.കെ.എം.സി.സി ബംഗളൂരു 55 ലക്ഷം രൂപയും ഒരു ഏക്കർ ഭൂമിയുടെ രേഖയും മുസ്ലിം ലീഗ് കേരള സംസ്ഥാന കമ്മിറ്റിക്ക് കൈമാറി. ഏരിയ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ബംഗളൂരുവിലെയും കുടകിലെയും വിവിധ പള്ളികൾ കേന്ദ്രീകരിച്ച് മൂന്നാഴ്ച നടത്തിയ ക്രൗഡ് ഫണ്ടിങ്ങിൽ ലഭിച്ച തുകയും കാസർകോട് സ്വദേശിയും ബാംഗ്ലൂർ കെ.എം.സി.സിയുടെ അഭ്യുദയകാംക്ഷിയുമായ നിസാർ പാദൂർ നൽകിയ ഒരു ഏക്കർ ഭൂമിയുടെ രേഖയുമാണ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർക്ക് കൈമാറിയത്. ഭാരവാഹികളായ ടി. ഉസ്മാൻ സാഹിബ്, എം.കെ. നൗഷാദ്, ഡോ. അമീറലി, നാസർ നീലസന്ദ്ര, വി.കെ. നാസർ, അബ്ദുല്ല മാവള്ളി, മുഹമ്മദ് മട്ടന്നൂർ, റസാഖ് എം.കെ, ഹനീഫ് കല്ലക്കൻ, ഷഫീഖ് മാവള്ളി, സഈദ് മെജസ്റ്റിക്, അഷ്റഫ് കലാസിപാളയം, ആപ്പി റഫീഖ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.