ബംഗളൂരു: വിജയപുര-കോട്ടയം പ്രതിവാര സ്പെഷൽ എക്സ്പ്രസ് ട്രെയിൻ ബംഗളൂരുവിലെ മലയാളികൾക്ക് ഏറെ ഉപകരിക്കും. ട്രെയിൻ ടിക്കറ്റ് റിസർവേഷൻ തുടങ്ങിയിട്ടുണ്ട്. ക്രിസ്മസ് അവധിക്ക് നാട്ടിൽ പോകുന്നവർക്കടക്കം ഈ ട്രെയിൻ ഉപകാരപ്പെടും. ഡിസംബർ അവസാന ആഴ്ചകളിൽ കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ മാസങ്ങൾക്കു മുമ്പേ വിറ്റഴിഞ്ഞിരുന്നു. സ്ലീപ്പറിൽ ഉൾപ്പെടെ പകുതിയിലധികം ടിക്കറ്റുകൾ ബാക്കിയുണ്ട്. നവംബർ 21നാണ് വടക്കൻ കർണാടകയിലെ വിജയപുരയിൽനിന്ന് കോട്ടയത്തേക്കുള്ള ആദ്യ സർവിസ് പുറപ്പെടുക. സ്പെഷൽ ട്രെയിൻ ഫെബ്രുവരി ഒന്നുവരെ തുടരും. ഒരു എ.സി ത്രീ ടിയർ, 2 എ.സി ടു ടിയർ, 10 സ്ലീപ്പർ കോച്ചുകളാണുള്ളത്. ശബരിമല തീർഥാടനതിരക്ക് കണക്കിലെടുത്താണ് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചത്.
നഗരപരിധിയിൽ കെ.ആർ പുരത്തും യെലഹങ്കയിലുമാണ് സ്റ്റോപ്പുള്ളത്. വിജയപുര-കോട്ടയം സ്പെഷൽ എക്സ്പ്രസ് തിങ്കളാഴ്ചകളിൽ രാത്രി 11ന് വിജയപുരയിൽനിന്ന് പുറപ്പെട്ട് ബുധനാഴ്ച പുലർച്ച 2.20ന് കോട്ടയത്തെത്തും. ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് യെലഹങ്കയിലും 2.23ന് കെ.ആർ പുരത്തുമെത്തും. ബംഗാർപേട്ട്-3.13, കോയമ്പത്തൂർ -രാത്രി 8.07, പാലക്കാട് -9.35, തൃശൂർ -11.22, എറണാകുളം ടൗൺ -12.40 എന്നിങ്ങനെയാണ് വിവിധ സ്റ്റോപ്പുകളിൽ എത്തുന്ന സമയം.
കോട്ടയം-വിജയപുര സ്പെഷൽ ട്രെയിൻ ബുധനാഴ്ചകളിൽ വൈകീട്ട് 3.30ന് കോട്ടയത്തുനിന്ന് പുറപ്പെട്ട് വ്യാഴാഴ്ച രാത്രി 8.30ന് വിജയപുരയിലെത്തും. എറണാകുളം നോർത്ത്-വൈകീട്ട് 5.10, തൃശൂർ -6.27, പാലക്കാട് -9.37, കോയമ്പത്തൂർ-11.17, ബംഗാർപേട്ട് -4.40, കെ.ആർ പുരം-5.38, യെലഹങ്ക-6.55 എന്നിങ്ങനെയാണ് വിവിധയിടങ്ങളിൽ എത്തുന്ന സമയം. തിരിച്ചുള്ള സർവിസ് പുലർച്ചെയാണ് ബംഗളൂരുവിലെത്തുന്നത്. കോട്ടയത്തിനു പുറമേ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലുള്ളവർക്കും ഈ സർവിസ് സൗകര്യപ്രദമാണ്. തുമകുരു, തിപ്തൂർ, ബിരൂർ, ദാവനഗരെ, റാണിബെന്നൂർ, ഹുബ്ബള്ളി, ഗദഗ്, ബാദാമി, ബാഗൽകോട്ട്, അൽമാട്ടി വഴിയാണ് ട്രെയിൻ വിജയപുരയിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.