മുതിർന്ന നാടക പ്രവർത്തകൻ വെങ്കട സുബ്ബയ്യ അന്തരിച്ചു

ബംഗളൂരു: മുതിർന്ന നാടക പ്രവർത്തകനും കന്നട രാജ്യോത്സവ അവാർഡ് ജേതാവുമായ സുബ്ബണ്ണ എന്ന എച്ച്.വി. വെങ്കട സുബ്ബയ്യ അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ബംഗളൂരു ശേഷാദ്രിപുരത്തെ ആശുപത്രിയിലായിരുന്നു മരണം. മൈസൂരു ഹംപാപുര സ്വദേശിയാണ്. സൗണ്ട് എൻജിനീയറിങ്ങിൽ ഡിപ്ലോമ ധാരിയാണ്. ഡി.ആർ.ഡി.ഒക്ക് കീഴിലെ ഇലക്ട്രോണിക്സ് ആൻഡ് റഡാർ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (എൽ.ആർ.ഡി.ഇ)യിൽ 1958ൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം 1996ൽ വിരമിച്ചു.

പ്രശസ്ത തിയറ്റർ ഗ്രൂപ്പായ രംഗസമ്പാദയുടെ സ്ഥാപകാംഗങ്ങളിലൊരാളാണ്. റേഡിയോ നാടകങ്ങൾ എഴുതുകയും ശബ്ദം നൽകുകയും ചെയ്തു. തിയറ്റർ ഡോക്യുമെന്റേഷനായ രംഗമഞ്ചക്കുവേണ്ടി പ്രവർത്തിച്ചു.

ബുധനാഴ്ച പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം മക്കളായ മാളവികയും മാനസയും യു.എസിൽനിന്ന് എത്തിയ ശേഷം സംസ്കരിക്കുമെന്ന് രംഗസമ്പാദ പ്രവർത്തകൻ ജി. ലോകേഷ് പറഞ്ഞു. ഹോമിയോപ്പതി രംഗത്തെ പ്രശസ്ത ഡോക്ടറായ ശാരദയാണ് ഭാര്യ. 

Tags:    
News Summary - Veteran theater activist Venkata Subbaiah passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.