representational image
Posted On
date_range Updated On
date_range കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകൾ നാളെ വഴിതിരിച്ചുവിടും
ബംഗളൂരു: ദേവഗംഗോത്രി റെയിൽവേ സ്റ്റേഷൻ പരിധിയിൽ സിഗ്നലിങ് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകൾ തിങ്കളാഴ്ച വഴി തിരിച്ചുവിടുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.
മൈസൂരു- കൊച്ചുവേളി എക്സ്പ്രസ് (16315), എസ്.എം.വി.ടി ബംഗളൂരു- കൊച്ചുവേളി എക്സ്പ്രസ് (16320) എന്നിവയാണ് വഴിതിരിച്ചുവിടുക.
ഇവക്ക് കെ.ആർ പുരം, വൈറ്റ്ഫീൽഡ്, ബംഗാർപേട്ട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവില്ല. പകരം, ബൈയപ്പനഹള്ളി, ഹൊസൂർ, ധർമപുരി, സേലം വഴി യാത്ര തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.