Posted On
date_range Updated On
date_range ഗണേശോത്സവ ഘോഷയാത്രക്കിടെ രഥം വൈദ്യുതിക്കമ്പിയിൽ തട്ടി രണ്ടു മരണം
ചെന്നൈ: വിരുതുനഗർ ജില്ലയിലെ രാജപാളയത്തിനു സമീപം ചൊക്കംപുതൂരിൽ ഗണേശോത്സവ ഘോഷയാത്രക്കിടെ രഥം വൈദ്യുതിലൈനിൽതട്ടി രണ്ടുപേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
ഗണേശവിഗ്രഹ നിമജ്ജനം പൂർത്തിയാക്കി രഥം തിരിച്ചുകൊണ്ടുവരവെയാണ് ഹൈടെൻഷൻ വൈദ്യുതിലൈനിൽ തട്ടിയത്. തദ്ദേശവാസികളായ എസ്. മുനീശ്വരൻ (24), കെ. മാരിമുത്തു (23) എന്നിവരാണ് മരിച്ചത്.
ഷോക്കേറ്റ ശെൽവഗണേഷ് തുടങ്ങിയ മൂന്നുപേരെ ജില്ല ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.